Monday December 17th, 2018 - 8:50:pm
topbanner

ഇംറാന്‍ ഖാന്‍ സൗദി അറേബ്യയില്‍

Aswani
ഇംറാന്‍ ഖാന്‍ സൗദി അറേബ്യയില്‍

പാകിസ്താന്‍: പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സൗദി അറേബ്യയില്‍. ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ പര്യടനമാണിത്. ഇന്ന് നടക്കുന്ന വിവിധ കൂടിക്കാഴ്ചയില്‍ പാകിസ്താന് പ്രത്യേക സാമ്പത്തിക സഹായമടക്കമുള്ളവ നല്‍കുന്നത് ചര്‍ച്ച ചെയ്യും.

സൗദി അറേബ്യയുടെ മുഴുവന്‍ സൈനിക നീക്കങ്ങള്‍ക്കും പാകിസ്താന്‍ സഹായം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇമ്രാന്‍ ഖാന്റെ സന്ദര്‍ശനത്തെ ഏറെ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.

മദീന വിമാനത്താവളത്തില്‍ എത്തിയ പാകിസ്താന്‍ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍, സൗദി അറേബ്യയിലെ പാകിസ്താന്‍ അംബാസഡര്‍ ഹഷം ബിന്‍ സിദ്ദീഖ്, പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ധനമന്ത്രി അസദ് ഉമര്‍, വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരി തുടങ്ങിയവര്‍ ഇംറാന്‍ ഖാനോടൊപ്പം സൗദി സന്ദര്‍ശനത്തിന് ഉണ്ട്.

മദീനയില്‍ റൗളാ ശരീഫ് സന്ദര്‍ശിച്ച ഇംറാന്‍ ഖാന്‍ രാത്രി മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് സല്‍മാനുമായും ഇമ്രാന്റെ കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. പാകിസ്താന് പ്രത്യേക സാമ്പത്തിക സഹായം ഈ സന്ദര്‍ശനം കൊണ്ട് ലക്ഷ്യം തേടുന്നത്. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കണ്‍ട്രീസ് സെക്രട്ടറി ജനറല്‍ ഡോ.യൂസുഫ് ബിന്‍ അഹ്മദ് അല്‍ ഒതൈമീനുമായും കൂടിക്കാഴ്ച നടത്തും. രാത്രിയോടെ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശനത്തിനായി യു.എ.ഇയിലേക്ക് പുറപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

 

English summary
Imran Khan is in Saudi Arabia
topbanner

More News from this section

Subscribe by Email