Friday November 16th, 2018 - 9:45:am
topbanner

ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി; പരിശോധന തുടരുന്നു

sadu prakash
ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി; പരിശോധന തുടരുന്നു

ചണ്ഡിഗഢ്: ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് രണ്ടാം ദിവസവും പരിശോധന തുടരുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. ഇവിടെ നിന്നും 80 കാര്‍ട്ടന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് കണ്ടെടുത്തു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഫാക്ടറി കണ്ടെത്തിയത്.

അതേസമയം പടക്കങ്ങള്‍ നിര്‍മിക്കുന്നതിനായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നാണ് ദേര സച്ചാ പ്രവര്‍ത്തകരുടെ വിശദീകരണം.
കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ സ്‌ഫോടക വസ്തുക്കളുടെ സ്വഭാവത്തെ സംബന്ധിച്ച് വ്യക്തമാവൂ എന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി ഫോറന്‍സിക് വകുപ്പുമായി ബന്ധപ്പെടുമെന്നും അധികാരികള്‍ അറിയിച്ചു.

പാരാമിലട്ടറിയുടെ സഹായത്തോടെ വന്‍ പോലീസ് സന്നാഹമാണ് സിര്‍സയിലെ ഗുര്‍മീതിന്റെ ആസ്ഥാനത്ത് പരിശോധന നടത്തുന്നത്. പരിശോധനയുടെ പശ്ചാത്തലത്തില്‍ സിര്‍സയിലെ പല സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ദേര സച്ചായുടെ ആസ്ഥാനത്ത് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ നാണയങ്ങള്‍ ഉപയോഗിച്ചാണ് സാമ്രാജ്യത്തിനകത്ത് ക്രയവിക്രിയങ്ങള്‍ നടക്കുന്നതെന്നാണ് അനുയായികള്‍ പറയുന്നത്. ഇവിടുത്തെ കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുയായികള്‍ ഈ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങളില്‍ 'ധന്‍ ധന്‍ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിര്‍സ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

 

English summary
Illegal explosives factory found inside dera sacha head quarters
topbanner

More News from this section

Subscribe by Email