Sunday July 22nd, 2018 - 5:40:pm
topbanner
Breaking News

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: എല്ലാ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം

Anju N C
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: എല്ലാ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് എല്ലാ ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ റെയില്‍വേ ടൂറിസം ആന്‍ഡ് കാറ്ററിങ് കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). ചില ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും ഐ.ആര്‍.ടി.സി അറിയിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ പുതുതായി ഒരു നിയമവും കൊണ്ടുവന്നിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

ടിക്കറ്റ് ബുക്കിങിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ചാര്‍ജ് ഐ.ആര്‍.സി.ടി.സിയുമായി പങ്കുവെക്കാത്ത ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന വാര്‍ത്തയായിരുന്നു നേരത്തെ വന്നിരുന്നത്.

English summary
IRCTC: no restrictions on debit card usage for train ticket booking
topbanner

More News from this section

Subscribe by Email