Sunday November 18th, 2018 - 6:30:pm
topbanner

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി; മലയാളി ഐ.പി.എസുകാരന്‍ സഫീര്‍ കരീമിന് ജാമ്യം

rajani v
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി; മലയാളി ഐ.പി.എസുകാരന്‍ സഫീര്‍ കരീമിന് ജാമ്യം

ചെന്നൈ : സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടിയിലായ മലയാളി ഐ.പി.എസുകാരന്‍ സഫീര്‍ കരീമിന് ജാമ്യം.ഉപാധികളോടെ ചെന്നൈ സെഷന്‍സ് കോടതിയാണ്  ജാമ്യം അനുവദിച്ചത്.
നേരത്തെഎഗ്മോര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്ന  ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സഫീര്‍ കരീം ചെന്നൈ സെഷന്‍സ് കോടതിയെ സമീപിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കരുത്, രാവിലെയും വൈകുന്നേവും സിബി സി ഐ ഡി ഓഫിസില്‍ വന്ന് ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ എത് സമയത്തും ഹാജരാകണം തുടങ്ങിയ ഉപാദികളോടെയാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

നിലവില്‍ തമിഴ്‌നാട് ക്രൈം ബ്രാഞ്ച് സി.ഐ.ഡിയാണ് കേസ് അന്വേഷിക്കുന്നത്.സെപ്തംബര്‍  മുപ്പതിനാന്ന് ഹൈടെക് കോപ്പിയടി നടത്തിയതിന് മലയാളിയായ സഫീര്‍ കരീമിനെ ഇന്റലിജന്‍സ് പിടികൂടിയത്. പരീക്ഷ എഴുതാന്‍ സഹായിച്ചതിന് ഭാര്യ ജോയ്‌സി, ലാ എക്‌സലന്‍സ് ഡയറക്ടര്‍ രാംബാബു, സഫീറിന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. 2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍  അഖിലേന്ത്യാതലത്തില്‍ 112-ാം റാങ്കോടെ ഐപിഎസ് നേടിയ സഫീര്‍ ഐഎഎസ് മോഹവുമായാണ് പരീക്ഷ എഴുതാനെത്തിയത്.

Read more topics: IPS officer, Safeer Karim, get bail
English summary
IPS officer Safeer Karim get bail
topbanner

More News from this section

Subscribe by Email