Thursday February 21st, 2019 - 11:45:pm
topbanner

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരിച്ചു

RA
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരിച്ചു

കാണ്‍പുര്‍: ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കാണ്‍പുര്‍ ഈസ്റ്റ് പൊലീസ് സൂപ്രണ്ട് സുരേന്ദ്രകുമാര്‍ ദാസ് (30) ആണ് മരിച്ചത്.

കാണ്‍പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു.ഔദ്യോഗിക വസതിയിലാണ് ഇദ്ദേഹത്തെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. 2014 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലെ റീജന്‍സി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുംബൈയില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വ്യാഴാഴ്ച കാണ്‍പൂരില്‍ എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ സുരേന്ദ്ര ദാസിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.

Viral News

Read more topics: IPS, OFFICER, SUICIDE
English summary
IPS OFFICER SUICIDE
topbanner

More News from this section

Subscribe by Email