Saturday October 20th, 2018 - 11:36:pm
topbanner
Breaking News

ശ്രീദേവിയെ കൊന്ന ദൈവത്തെ വെറുക്കുന്നു.. മരണത്തെ പുല്‍കിയ ശ്രീദേവിയേയും ; വികാരാധീനനായി രാംഗോപാല്‍ വര്‍മ്മ

suji
ശ്രീദേവിയെ കൊന്ന ദൈവത്തെ വെറുക്കുന്നു.. മരണത്തെ പുല്‍കിയ ശ്രീദേവിയേയും ; വികാരാധീനനായി രാംഗോപാല്‍ വര്‍മ്മ

ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിയ രാം ഗോപാല്‍ വര്‍മ്മ തന്റെ പ്രിയപ്പെട്ട നായികയെക്കുറിച്ച് വികാരപരമായ കുറിപ്പെഴുതിയിരിക്കുകയാണ് .. ഉറക്കത്തിലും ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കുന്ന രീതി തനിക്കുണ്ടെന്ന് ആര്‍ജിവി പറയുന്നു. ഇത്തരത്തില്‍ നോക്കവെയാണ് ഈയൊരു സന്ദേശം കണ്ടത്. പക്ഷെ ഇതൊരു വ്യാജ സന്ദേശമാകുമെന്ന് പ്രതീക്ഷിച്ച് വീണ്ടും കിടന്നു. പിന്നീട് ഫോണ്‍ പരിശോധിക്കുമ്പോള്‍ 50ഓളം സന്ദേശങ്ങളാണ് ഇക്കാര്യം അറിയിച്ച് എത്തിയിരുന്നത്. ശ്രീദേവിയുടെ അഭിനയവും സൗന്ദര്യവും ദൈവം നല്‍കിയ സമ്മാനമെന്ന് ചിന്തിച്ചിരുന്നു. ആദ്യ ചിത്രമായ ശിവ ഹിറ്റായതോടെയാണ് ശ്രീദേവിയെ വെച്ചൊരു ചിത്രം ചെയ്യാന്‍ പ്രൊഡ്യൂസര്‍ സമീപിക്കുന്നത്.

ആദ്യം അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് ശ്രീദേവിയുടെ വീട്ടില്‍ ചര്‍ച്ചയ്ക്ക് എത്തി. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മെഴുകുതിരി വെളിച്ചത്തിലായിരുന്നു ചര്‍ച്ച. ഇതിന് ശേഷമാണ് ശ്രീദേവിയ്ക്കായി ക്ഷണാ ക്ഷണം എഴുതുന്നത്. ശ്രീദേവിയ്‌ക്കൊരു പ്രേമലേഖനം പോലെയായിരുന്നു ഈ ചിത്രം. ചുറ്റും ഒരു മതില്‍ തീര്‍ത്ത് സ്വന്തം അഭിമാനവും അന്തസ്സും കാത്തുസൂക്ഷിച്ചായിരുന്നു അവര്‍ ജീവിച്ചത്. സൂപ്പര്‍സ്റ്റാറാണ് ഇല്ലാതായത്. ആയിരം വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന സൃഷ്ടിയാണത്.

ശ്രീദേവി മരിച്ചെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതൊരു ദുഃസ്വപ്നമാണെന്നാണ് കരുതുന്നത്. ഞാന്‍ ശ്രീദേവിയെ വെറുക്കുന്നു. ഒടുവില്‍ അവരും ഒരു മനുഷ്യജീവിയാണെന്ന് തിരിച്ചറിയുമ്പോള്‍ വെറുക്കുകയാണ്. അവരുടെ ഹൃദയവും ജീവിക്കാനായി മിടിച്ചു, എന്നാല്‍ അത് മറ്റുള്ളവരുടേത് പോലെ അവസാനിച്ചു. ഞാന്‍ ദൈവത്തെ വെറുക്കുന്നു, മരിച്ചതിന് ഞാന്‍ ശ്രീദേവിയെയും വെറുക്കും. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ശ്രീ നിങ്ങള്‍ എവിടെ പോയാലും സ്‌നേഹിക്കും രാം ഗോപാല്‍ വര്‍മ്മ.

 

Read more topics: sreedevi, ram gopal varma
English summary
I hate God for killing her and hate Sridevi for dying says ram gopal varma
topbanner

More News from this section

Subscribe by Email