Sunday February 17th, 2019 - 1:54:am
topbanner

സെന്‍സര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു

NewsDesk
സെന്‍സര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു

ന്യൂഡല്‍ഹി : ഫിലിം സെന്‍സര്‍ ബോര്‍ഡ് സംവിധാനം പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക സമിതിയെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ബോര്‍ഡ് വിവാദങ്ങളില്‍ മുങ്ങിയതിനിനെ തുടര്‍ന്നാണ് ഇത് പുനസംഘടിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 
 
സംവിധായകന്‍ ശ്യാം ബെനഗല്‍ അധ്യക്ഷനായ സമിതിയോട് രണ്ട് മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്ലജ് നീലാനിയുടെ നടപടികള്‍ നേരത്തേ വിവാദമായിരുന്നു. തങ്ങളുടെ സിനിമകളിലെ രംഗങ്ങള്‍ അനാവശ്യമായി കത്രിക വെക്കുന്നതിനെതിരെ നിരവധി സംവിധായകര്‍ പഹ്ലജ് നീലാനിക്കെതിരെ രംഗത്ത് വന്നിരുന്നു.
 
ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതെല്ലന്ന കാരണം ചൂണ്ടിക്കാണിച്ച് ജെംയിസ് ബോണ്ട് സിനിമയില്‍ നിന്നും ചില രംഗങ്ങള്‍ അദ്ദേഹം നീക്കം ചെയ്തിരുന്നു.പ്രമുഖ ഭരതനാട്യം കലാകാരി ലീലാ സംസണ്‍ രാജിവെച്ച ഒഴിവിലേക്കാണ് പഹ്ലജ് നീലാനിയെ നിയമിച്ചത്. സെന്‍സര്‍ ബോര്‍ഡില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് ലീലാ സംസണ്‍ പദവി ഒഴിഞ്ഞത്.

Viral News

English summary
I&B gets Benegal to lead revamp of Censor board. Cloud over chief Nihalani
topbanner

More News from this section

Subscribe by Email