Sunday September 23rd, 2018 - 4:55:am
topbanner

മൂന്ന് വയസുകാരനെ ഓട്ടോയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് ഒളിവില്‍

renjini
മൂന്ന് വയസുകാരനെ ഓട്ടോയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് ഒളിവില്‍

ഹൈദരാബാദ്: മൂന്ന് വയസുകാരനായ മകനെ ഓട്ടോയിലടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് ഒളിവില്‍. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഹൈദരാബാദിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ശിവ ഗൗഡ (40)യാണ് പ്രതി.ഞായറാഴ്ച ഭാര്യയുമായുള്ള വഴക്കിനിടയിലാണ് മൂന്ന് വയസുള്ള മകന്റെ കാലില്‍ പിടിച്ചുയര്‍ത്തി പ്രതി ഓട്ടോയിലടിച്ചത്. മദ്യലഹരിയിലായിരുന്നു പ്രതി.

പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാവ് ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ വിസമ്മതിച്ചതോടെ ശിശു സംരക്ഷണ വകുപ്പ് പ്രതിക്കെതിരെ കേസെടുത്തു. കുട്ടിയെ ശിശു ക്ഷേമ വകുപ്പിന് കൈമാറും.

Read more topics: Hyderabad, father, absconding,
English summary
The father, who tried to kill his three-year-old son, is absconding,
topbanner

More News from this section

Subscribe by Email