Sunday September 23rd, 2018 - 7:56:pm
topbanner

ബിയറടിക്കുന്ന പെണ്ണുങ്ങളെ ഓര്‍ത്ത് ദുഃഖിക്കുന്ന ഗോവ മുഖ്യന്റെ വിഷമം മാറ്റി ട്വിറ്റര്‍

suji
ബിയറടിക്കുന്ന പെണ്ണുങ്ങളെ ഓര്‍ത്ത് ദുഃഖിക്കുന്ന ഗോവ മുഖ്യന്റെ വിഷമം മാറ്റി ട്വിറ്റര്‍

ട്വിറ്റര്‍ ലോകം ഇന്ന് ആഘോഷത്തിലാണ്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ഈ ആഘോഷത്തിന് വഴിയൊരുക്കിയത്. ബിയര്‍ കുടിക്കുന്ന പെണ്‍കുട്ടികളെ ഓര്‍ത്ത് തന്റെ ആശങ്ക പങ്കുവെച്ചതാണ് പരീക്കറിന് പാരയായത്.

മുന്‍ പ്രതിരോധ മന്ത്രിക്ക് ജീവിക്കുന്ന കാലഘട്ടം ഏതാണെന്ന് അറിയില്ലേയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് പെണ്‍കുട്ടികളുടെ മദ്യപാനം ആശങ്കപ്പെടുത്തുന്നതാണെന്ന് പരീക്കര്‍ അഭിപ്രായപ്പെട്ടത്.

ഗോവയിലെ മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ച് സംസാരിക്കവെയാണ് പെണ്‍കുട്ടികള്‍ക്കിടയിലെ മദ്യപാനം പ്രശ്‌നമാണെന്ന് മുഖ്യന്‍ വ്യക്തമാക്കിയത്. എന്നാല്‍ സംഗതി സീരിയസ് കാര്യമായി കാണുന്നതിന് പകരം ട്വിറ്റര്‍ ലോകം ഇതൊരു തമാശയാക്കി. ഒരു ഗ്ലാസ് ബിയര്‍ അടിക്കാന്‍ ഇനി ലിംഗമാറ്റ ശസ്ത്രക്രിയ കൂടി നടത്തണോയെന്നാണ് ചിലരുടെ സംശയം.

മദ്യം ആണുങ്ങള്‍ക്കുള്ളതാണെന്ന് അറിഞ്ഞില്ല സര്‍ തുടങ്ങി തമാശകളുടെ പ്രളയമാണ് ഗോവ മുഖ്യന്റെ അഭിപ്രായപ്രകടനം വഴിയൊരുക്കിയത്.

 

Read more topics: twitter, pariker, pub, goa
English summary
How Twitterati savagely tore into Goa CM Parrikar's cause of worry
topbanner

More News from this section

Subscribe by Email