Tuesday June 25th, 2019 - 2:29:pm
topbanner
topbanner

പാക് പെണ്‍കെണിയില്‍ വ്യോമ സേന ഉദ്യോഗസ്ഥന്‍ കുടുങ്ങി ; വിവരങ്ങള്‍ ചോര്‍ന്നു

suji
പാക് പെണ്‍കെണിയില്‍ വ്യോമ സേന ഉദ്യോഗസ്ഥന്‍ കുടുങ്ങി ; വിവരങ്ങള്‍ ചോര്‍ന്നു

പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. 51 കാരനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹയെ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സ്ത്രീയെന്ന് നടിച്ച് സോഷ്യല്‍മീഡിയയിലൂടെ അടുപ്പം കാണിച്ച രണ്ട് പാക് ഏജന്റുമാര്‍ക്ക് അരുണ്‍ വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു

വ്യോമസേനയുടെ ഡല്‍ഹി ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന അരുണ്‍ മര്‍വാഹയ്‌ക്കെതിരെ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണിത്.
മാസങ്ങള്‍ക്ക് മുമ്പാണ് ഐഎസ്‌ഐ ഏജന്റുമാര്‍ അരുണിനെ കുടുക്കിയത്. ഫേസ്ബുക്കില്‍ പെണ്‍കുട്ടികളുടെ ചിത്രം ഉപയോഗിച്ച് ചാറ്റിലൂടെയും വാട്‌സ്ആപ്പിലൂടെയും വിശ്വാസം നേടി രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു.

ഇന്ത്യയുടെ സൈബര്‍, സ്‌പേസ് , സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ രഹസ്യങ്ങളാണ് അരുണ്‍ ചോര്‍ത്തിയിരുന്നത്.

 

English summary
Honey-trapped IAF officer arrested in Delhi for passing secret
topbanner

More News from this section

Subscribe by Email