Thursday May 24th, 2018 - 7:59:am
topbanner

പ്രേമം കണ്ടെത്തും, കന്യകാത്വം നഷ്ടപ്പെടുത്തും; വാലന്റൈന്‍ ദേവതയെ പ്രാര്‍ത്ഥിച്ച് ഹിന്ദു കോളേജ് വിദ്യാര്‍ത്ഥികള്‍

suji
പ്രേമം കണ്ടെത്തും, കന്യകാത്വം നഷ്ടപ്പെടുത്തും; വാലന്റൈന്‍ ദേവതയെ പ്രാര്‍ത്ഥിച്ച് ഹിന്ദു കോളേജ് വിദ്യാര്‍ത്ഥികള്‍

പ്രേമം കണ്ടെത്താനും കന്യകാത്വം നഷ്ടപ്പെടുത്താനും ഒരു പ്രാര്‍ത്ഥന. ഡല്‍ഹി ഹിന്ദു കോളേജിലെ വിദ്യാര്‍ത്ഥികളാണ് പതിവായി വാലന്റൈന്‍ ദിനത്തില്‍ സ്‌നേഹ ദേവതയെ തെരഞ്ഞെടുക്കുന്നത്. ഇക്കുറി ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് വിദ്യാര്‍ത്ഥികളുടെ പ്രേമദേവത. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് വോട്ടിനിട്ട് ദേവതയെ തീരുമാനിക്കുന്നത്.

കോളേജ് പരിസരത്തെ കന്യകാ മരത്തില്‍ ഇക്കുറി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോളേജ് ആരംഭിച്ചത് മുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ആചാരം നടത്തുന്നുവെന്നാണ് അവകാശവാദം. കന്യകാ മരത്തെ ആരാധിക്കുന്നവര്‍ക്ക് ആറ് മാസം കൊണ്ട് പ്രേമവും, ഒരു വര്‍ഷം കൊണ്ട് കന്യകാത്വവും നഷ്ടപ്പെടുമെന്നാണ് വിശ്വാസം.

ഇക്കുറി ആദ്യമായി ഹിന്ദു കോളേജില്‍ പ്രേമ ദേവതയ്‌ക്കൊപ്പം, ലൗ ഗുരുവിനെയും തെരഞ്ഞെടുക്കുന്നുണ്ട്. ബോളിവുഡ് അഭിനേതാവ് രണ്‍വീര്‍ സിംഗിനാണ് ഈ പദവി ലഭിച്ചിരിക്കുന്നത്. ജാക്വിലിന്‍, നര്‍ഗീസ് ഫക്രി, അദിതി റാവു ഹൈദരി എന്നിവരെയാണ് വിദ്യാര്‍ത്ഥികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നത്.

ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന മി. ഫ്രഷറാകും മരത്തിന് പൂജ ചെയ്യുക. ജാക്വിലിന്റെ ചിത്രങ്ങളും മറ്റ് അലങ്കാരങ്ങളും മരത്തില്‍ തൂക്കിയ ശേഷമാണ് ഈ വിചിത്ര ആചാരം അരങ്ങേറുക.

 

English summary
Hindu College students to worship Jacqueline Fernandez this V-Day

More News from this section

Subscribe by Email