Tuesday September 25th, 2018 - 3:08:pm
topbanner

ഉന്നാവോ പീഡനം: ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

ANJU NC
ഉന്നാവോ പീഡനം: ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

അലഹബാദ്: ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം. അലഹബാദ് കോടതിയാണ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. 'കസ്റ്റഡിയിലെടുക്കുകയല്ല, അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന്' ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഉത്തരവില്‍ ഹൈക്കോടതി പ്രത്യേകം നിര്‍ദേശിച്ചു. ഉന്നാവോ കേസ് സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെയ് 2ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എംഎല്‍എയെ ലഖ്‌നൗവിലെ വസതിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവ്. എംഎല്‍എയുടെ അറസ്റ്റ് വൈകുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി വ്യാഴാഴ്ചയും ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും സര്‍ക്കാര്‍ അറസ്റ്റ് വൈകിപ്പിക്കുന്നതു ജനാധിപത്യത്തിനു ഭീഷണിയാണെന്ന് ചീഫ് ജസ്റ്റിസ് ദിലീപ് ബാബാ സാഹബ് ബോസ് ലേ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സ്വരൂപ് ചതുര്‍വേദി എഴുതിയ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണ് കോടതി സംഭവത്തില്‍ ഇടപെട്ടത്.

 

Read more topics: hicourt, cbi, arrest, unnao, bjp mla,
English summary
HC asks cbi to arrest unnao accused bjp mla
topbanner

More News from this section

Subscribe by Email