topbanner
Thursday August 17th, 2017 - 11:21:am
topbanner

ഗോരഖ്പൂര്‍ ദുരന്തം സ്വന്തം പണം ഉപയോഗിച്ച് ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

rajani v
ഗോരഖ്പൂര്‍ ദുരന്തം സ്വന്തം പണം ഉപയോഗിച്ച് ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ 73 പേര്‍ മരിക്കാനിടയുണ്ടായ സംഭവത്തില്‍ ശിശുരോഗ വിദഗ്ദ്ധനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവമുണ്ടായപ്പോള്‍ സ്വന്തം പണം ഉപയോഗിച്ച് കഫീല്‍ ഖാന്‍ സിലിണ്ടര്‍ എത്തിച്ചിരുന്നു.

അനുവാദമില്ലാതെ സ്വകാര്യ പ്രാക്ടീസിംഗ് നടത്തിയെന്നാണ് വിശദീകരണം.ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ ദുരന്തമുണ്ടായ എന്‍സെഫാലിറ്റിസ് വാര്‍ഡിന്റെ തലവനായിരുന്ന കഫീല്‍ ഖാന്‍.

കുട്ടികളുടെ ജീവന്‍ അപകടത്തിലാണെന്ന് മനസിലാക്കിയ ഇദ്ദേഹം നടത്തിയ ഇടപെടലുകളാണ് മരണ സംഖ്യ കുറച്ചതെന്ന് പുറത്ത് വന്നിരുന്നു. സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് സിലിണ്ടറുകള്‍ വാങ്ങിയ ഇദ്ദേഹത്തിന്റെ നടപടിയില്‍ രാജ്യവ്യാപകമായി പിന്തുണ ഉയരുന്നതിനിടയിലാണ് സസ്‌പെന്‍ഷന്‍ വാര്‍ത്ത പുറത്ത് വരുന്നത്.

 

 

English summary
Gorakhpur hospital tragedy Dr Kafeel Khan
topbanner topbanner

More News from this section

Subscribe by Email