ഡല്‍ഹി മെട്രോ സ്റ്റേഷന് സമീപം മരത്തില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വനിതാ കമ്മീഷന് രക്ഷിച്ചു.എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെയാണ് കെട്ടിയിട്ടിരുന്നത്.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.ലഹരിയ്ക്ക് അടിമയാണ് പെണ്‍കുട്ടിയെന്നും അതിനാലാണ് കെട്ടിയിട്ടതെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത് .എന്നാല്‍ മിണ്ടാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് പെണ്‍കുട്ടി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തങ്ങള്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങളെന്ന് വനിതാ കമ്മീഷന് അധികൃതര്‍ പറഞ്ഞു.
ഡല്‍ഹി മെട്രോ സ്റ്റേഷന് സമീപമാണ് പതിനൊന്ന് അംഗ കുടുംബം താമസിക്കുന്നത്.ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികള്‍ ഭിക്ഷാടനം നടത്തുകയാണ്.9 കുട്ടികള്‍ ഉള്‍പ്പെടെ 11 അംഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു.ഇവരുടെ മാതാവ് ഗര്‍ഭിണിയാണ്.മദ്യപാനിയായ പിതാവ് ലഹരിയ്ക്ക് അടിമപ്പെട്ട അവസ്ഥയിലുമായിരുന്നുവെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
പോലീസിന്റെ സഹായത്തോടെ കുടുംബത്തോട് സംസാരിക്കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്ത കമ്മീഷന് കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.