Thursday August 16th, 2018 - 7:20:pm
topbanner

ഗൗരി ലങ്കേഷിനെ വധിച്ചവരുടെ ഹിറ്റ് ലിസ്റ്റില്‍ ഗിരീഷ് കര്‍ണാടുമുണ്ടായിരുന്നുവെന്ന് പൊലീസ്

fasila
ഗൗരി ലങ്കേഷിനെ വധിച്ചവരുടെ ഹിറ്റ് ലിസ്റ്റില്‍ ഗിരീഷ് കര്‍ണാടുമുണ്ടായിരുന്നുവെന്ന് പൊലീസ്

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ വേറെ ചില ആക്റ്റിവിസ്റ്റുകളെയും എഴുത്തുകാരെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം. എഴുത്തുകാരനും സിനിമാ, നാടക പ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാടിനെ ഉള്‍പ്പെടെ വധിക്കാനാണ് സംഘം പദ്ധതിയിട്ടതെന്ന് പൊലീസ് കണ്ടെത്തി.

തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശമുയര്‍ത്തുന്നവരെ വധിക്കാനാണ് സംഘം പദ്ധതിയിട്ടത്. കര്‍ണാടിനെ കൂടാതെ ആക്റ്റിവിസ്റ്റ് ബി ടി ലളിതാ നായിക്, ഗുരു വീരഭദ്ര ചന്നാമല സ്വാമി, സി എസ് ദ്വാരകനാഥ് തുടങ്ങിയവരെയും സംഘം ലക്ഷ്യമിട്ടിരുന്നു.

പ്രതികളിലൊരാളുടെ ഡയറിയില്‍ നിന്നാണ് ഗൂഢാലോചന സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. ദേവനാഗരി ലിപിയിലാണ് എഴുതിയിരുന്നത്.

അതിനിടെ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ പരശുറാം വാഗ്മര്‍ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്കിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇയാളെ അറിയില്ലെന്നും തന്റെ സംഘടനയുമായി ഇയാള്‍ക്ക് ബന്ധങ്ങളൊന്നുമില്ലെന്നും മുത്തലിക്ക് അവകാശപ്പെട്ടു.

English summary
Gauri Lankesh murderers hitlist girish karnad
topbanner

More News from this section

Subscribe by Email