Thursday December 13th, 2018 - 12:25:am
topbanner

ജി.എസ്.ടി: പഴയ സ്‌റ്റോക്ക് പുതിയ സ്റ്റിക്കര്‍ പതിച്ച് ഡിസംബര്‍ 31 വരെ വില്‍ക്കാം

sadu prakash
ജി.എസ്.ടി: പഴയ സ്‌റ്റോക്ക് പുതിയ സ്റ്റിക്കര്‍ പതിച്ച് ഡിസംബര്‍ 31 വരെ വില്‍ക്കാം

ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വരുന്നതിനു മുന്‍പ് സ്റ്റോക്ക് ചെയ്തിരുന്ന ഉത്പന്നങ്ങള്‍ വ്യാപിരികള്‍ക്ക് പുതിയ സ്റ്റിക്കര്‍ പതിച്ച് ഡിസംബര്‍ 31 വരെ വിറ്റഴിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജി.എസ്.ടി നിലവില്‍ വരുന്നതിനു മുമ്പ് സ്‌റ്റോക്ക് ചെയ്ത ഉത്പന്നങ്ങള്‍ വന്‍ തോതില്‍ കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കണ്‍സ്യൂമര്‍ അഫയേഴ്സ് മന്ത്രി റാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. നേരത്തെ പഴയ എം.ആര്‍.പിക്കൊപ്പം പുതുക്കിയ വില രേഖപ്പെടുത്തിയ പുതിയ സ്റ്റിക്കര്‍ പതിച്ചു സെപ്റ്റംബര്‍ 30 വരെ വില്‍ക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയിരിന്നു.

പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് മേല്‍ പഴയ എം.ആര്‍.പിക്ക് പകരം ജി.എസ്.ടി ഉള്‍പ്പെടുത്തിയുള്ള വില രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിച്ചു വേണം വില്‍ക്കാന്‍. ആറു ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇങ്ങനെ കെട്ടികിടക്കുന്നുണ്ടെന്ന് വ്യപാരികളുടെ സംഘടന വ്യക്തമാക്കി. ഇതില്‍ അധികവും ഭക്ഷ്യോത്പന്നങ്ങളായതിനാല്‍ വന്‍ നഷ്ടം സഹിക്കേണ്ടി വരുമെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു.

Read more topics: GST, central, extend, date,sell, old, stock
English summary
GST: central extend the date to sell the old stock
topbanner

More News from this section

Subscribe by Email