Thursday November 15th, 2018 - 12:06:am
topbanner

2019 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഹുല്‍ പണിതുടങ്ങി; അധികാരം കിട്ടിയാല്‍ ജിഎസ്ടി അടിമുടി മാറ്റിമറിക്കും!

suji
2019 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഹുല്‍ പണിതുടങ്ങി; അധികാരം കിട്ടിയാല്‍ ജിഎസ്ടി അടിമുടി മാറ്റിമറിക്കും!

മോദിക്ക് ഒരുമുഴം മുന്‍പെ എറിയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ആരും പറഞ്ഞ് പഠിപ്പിക്കേണ്ട. അതുകൊണ്ട് തന്നെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. 2019-ല്‍ കേന്ദ്രത്തില്‍ അധികാരം ലഭിച്ചാല്‍ ജിഎസ്ടി അപ്പാടെ മാറ്റിമറിച്ച് വ്യാപാരികള്‍ക്കും, ഉപഭോക്താക്കള്‍ക്കും ആശ്വാസം നല്‍കുമെന്നാണ് രാഹുല്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശ് അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെയും അദ്ദേഹം തള്ളി. നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ അഴിമതി കുറവുള്ള സംസ്ഥാനമാണ് ഹിമാചലെന്നും രാഹുല്‍ അവകാശപ്പെട്ടു. ബിജെപി ഭരിക്കുന്ന ഗുജറാത്തിനേക്കാള്‍ മികച്ച വികസനം സംസ്ഥാനത്ത് നടക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞു.

ബിജെപി ഉറപ്പുപറഞ്ഞ തൊഴിലവസരങ്ങള്‍ എവിടെയെന്നാണ് രാഹുല്‍ ഉന്നയിച്ച മറ്റൊരു ചോദ്യം. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് കരിദിനം ആചരിക്കുന്നത് ചെറുകിട ബിസിനസ്സുകളും, ചെറുപ്പക്കാരും, സ്ത്രീകളും, കര്‍ഷകരും നേരിടുന്ന ബുദ്ധിമുട്ട് ഉയര്‍ത്തിക്കാണിക്കാനാണെന്നും രാഹുല്‍ വ്യക്തമാക്കി.

 

Read more topics: GST ,rahul, modi,election
English summary
GST to be overhauled after Congress wins 2019 Lok Sabha polls
topbanner

More News from this section

Subscribe by Email