topbanner
Saturday November 25th, 2017 - 4:49:pm
topbanner
Breaking News

ജി.എസ്.ടി നിലവില്‍ വരുന്നതോടെ ഭക്ഷ്യധാന്യങ്ങളുടെ വിലകുറയുമെന്ന് കേന്ദ്രം

rajani v
ജി.എസ്.ടി നിലവില്‍ വരുന്നതോടെ ഭക്ഷ്യധാന്യങ്ങളുടെ വിലകുറയുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതോടെ പരിപ്പ്, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുടെ വിലകുറയുമെന്ന് സര്‍ക്കാര്‍. ജൂലൈ ഒന്ന് മുതലാണ് ജി.എസ്.ടി നിലവില്‍ വരുന്നത്. സൂര്യകാന്തി എണ്ണ, പഞ്ചസാര, കാപ്പി, തേയില, കല്‍ക്കരി എന്നിവക്ക് അഞ്ച് ശതമാനം നികുതിയാണ് ഉണ്ടാവുക. ഹെയര്‍ ഓയില്‍, ടൂത്ത്‌പേസ്റ്റ്, സോപ്പ് എന്നിവക്ക് 18 ശതമാനമാവും നികുതി.

ഇതിനൊടൊപ്പം മൂലധന സാമഗ്രഹികള്‍ക്കും 18 ശതമാനം നികുതി ചുമത്തും. ചെറുകാറുകള്‍ക്ക് 28 ശതമാനം നികുതിയാണ് ഉണ്ടാവുക. ആഡംബര കാറുകള്‍ക്ക് 15 ശതമാനത്തിന്റെ അധിക സെസുമുണ്ടാകും. എ.സി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് 28 ശതമാനം നികുതിയാണ് നിശ്ചയിച്ചിരിക്കുന്നത്.

നിലവിലെ നികുതിയുമായി താരത്മ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ജി.എസ്.ടി നിലവില്‍ വരുമ്പോള്‍ ഒരു ഉല്‍പ്പന്നത്തിനും വില വര്‍ധനയുണ്ടാവില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു.

 

 

 

 

 

 

Read more topics: GST, FOOD, ITEMS, TAX, DECREASE
English summary
GST FOOD ITEMS TAX DECREASE
topbanner topbanner

More News from this section

Subscribe by Email