Friday May 24th, 2019 - 4:51:pm
topbanner
topbanner

മസൂദ് അസറിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിക്കുന്നു

Raji Mejo
മസൂദ് അസറിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിക്കുന്നു

പാരീസ്: പാകിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ തങ്ങളുടെ രാജ്യത്തുള്ള ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര, ധനകാര്യ, വിദേശകാര്യ വകുപ്പുകള്‍ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.

ഭീകര പ്രവര്‍ത്തനം നടത്തുന്നരെക്കുറിച്ചുള്ള യൂറോപ്യന്‍ യൂണിയന്റെ പട്ടികയില്‍ മസൂദിന്റെ പേര് ചേര്‍ക്കാന്‍ ഇടപെടുമെന്നും ഫ്രാന്‍സ് അറിയിച്ചു.

മസൂദ് അസറിനെ യു.എന്‍ രക്ഷാസമിതിയില്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന തടഞ്ഞതിനു പിന്നാലെയാണ് കര്‍ശന നിലപാടുമായി ഫ്രാന്‍സ് രംഗത്തെത്തിയത്.

 

Read more topics: France, Masood Azhar, india, pakistan
English summary
France has frozen assets of Masood Azhar
topbanner

More News from this section

Subscribe by Email