Monday December 17th, 2018 - 8:10:pm
topbanner

വിമാനത്തിനുള്ളിലെ മർദം നിയന്ത്രിക്കാൻ മറന്നു; മൂക്കിലൂടെയും ചെവിയിലൂടെയും രക്തമൊഴുകി യാത്രക്കാർ

Renjini
വിമാനത്തിനുള്ളിലെ മർദം നിയന്ത്രിക്കാൻ മറന്നു; മൂക്കിലൂടെയും ചെവിയിലൂടെയും രക്തമൊഴുകി യാത്രക്കാർ

മുംബൈ:വിമാനത്തിനുള്ളിലെ മർദം നിയന്ത്രിക്കാൻ മറന്നു മൂക്കിലൂടെയും ചെവിയിലൂടെയും രക്തമൊഴുകി യാത്രക്കാർ .ഇന്ന് രാവിലെ 166 യാത്രക്കാരുമായി മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വിമാനം പറുന്നയുർന്ന ഉടനെ തന്നെയായിരുന്നു സംഭവം.

വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന 9 ഡബ്ലു 697 വിമാനത്തിലാണ് സംഭവം. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നാണ് മര്‍ദത്തില്‍ വ്യത്യാസം വന്നത്.

 മർദ്ദത്തിന്‍റെ അളവിൽ മാറ്റം വന്നതിനെ തുടർന്ന് ഓക്‌സിജൻ മാസ്‌കുകൾ മുകളിലത്തെ തട്ടുകളിൽ നിന്ന് പുറത്തുവരികയും ചെയ്തു. ഇതേത്തുടര്‍ന്ന് വിമാനം മുംബൈയ്ക്ക് തിരിച്ചു വിട്ടു.

യാത്രക്കാര്‍ക്ക് ചികിത്സ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കൃത്യവിലോപം കാണിച്ച ജീവനക്കാരെ ജോലിയിൽ നിന്നു നീക്കിയതായി അധികൃതർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് എയർക്രാഫ്‌റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം ആരംഭിച്ചുവെന്നു ഡയറക്റ്റർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Read more topics: Forget, control, threshold, plane
English summary
Forget to control the threshold of the plane
topbanner

More News from this section

Subscribe by Email