Thursday March 21st, 2019 - 9:52:pm
topbanner
topbanner

ഫേസ് ബുക്കും ഇന്‍സ്റ്റാഗ്രാമും പണിതന്നത് ഇന്ത്യക്കാർക്ക് മാത്രമല്ല : പണി മുടക്കിയതിന്റെ കാര്യം തിരക്കി ഈ രാജ്യങ്ങളുമുണ്ട്

princy
ഫേസ് ബുക്കും ഇന്‍സ്റ്റാഗ്രാമും പണിതന്നത് ഇന്ത്യക്കാർക്ക് മാത്രമല്ല : പണി മുടക്കിയതിന്റെ കാര്യം തിരക്കി ഈ രാജ്യങ്ങളുമുണ്ട്

ചൊവ്വാഴ്‌ച രാത്രിയിൽ ഏവരെയും നിരാശപ്പെടുത്തി സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോള വ്യാപകമായി പണിമുടക്കിയത് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയിൽ മാത്രമല്ല, അമേരിക്ക, നെതര്‍ലന്റ്, പോളണ്ട്, ഫ്രാന്‍സ് എന്നീ മേഖലകളിലുള്ള അനേകം ഉപയോക്താക്കള്‍ക്കാണ് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പ്രവർത്തന തടസ്സം സൃഷ്ട്ടിച്ചത്. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ചൈനയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റാഗ്രാം പണി മുടക്കിയപ്പോള്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം സുഗമമായി നടന്നു.

ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും 'സര്‍വീസ് അണ്‍‌ അവൈലബിള്‍' എന്ന സന്ദേശമാണ് ലഭിച്ചത്. ഇക്കാര്യത്തിൽ ഫേസ്‌ബുക്ക് അധികൃതര്‍ ഇതുവരെ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ലെങ്കിലും . സാങ്കേതിക തകരാറാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് സൂചന.

 

Viral News

Read more topics: Social media, operations
English summary
Facebook and the Instagram are stopped their operation not only in Indian
topbanner

More News from this section

Subscribe by Email