Tuesday November 13th, 2018 - 12:10:am
topbanner

255 പാർട്ടികളുടെ രജിസ്ട്രേഷൻ തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി

Belbin Puthiyedath
255 പാർട്ടികളുടെ രജിസ്ട്രേഷൻ തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി

ന്യൂഡൽഹി: കേരളത്തിലെയടക്കം 255 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ തെരഞ്ഞെടുപ്പു കമ്മീഷൻ റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കാൻ രാഷ്ട്രീയ കക്ഷികളെ മറയാക്കുന്നത് തടയുന്നതിന്റെ ഭാഗമായാണു നടപടി. ഈ പാർട്ടികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ കമ്മീഷൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡി (സിബിഡിടി) ന് നിർദേശം നൽകിയിട്ടുണ്ട്. സാധാരണ രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇത്തരം പാർട്ടികൾക്കു ലഭ്യമാക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.

നടപടിക്കു വിധേയമായ പാർട്ടികൾ 2005 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഭാരവാഹി തെരഞ്ഞെടുപ്പു നടത്തുകയോ ചെയ്തിട്ടില്ലെന്നും കമ്മീഷൻ വ്യക്‌തമാക്കി. കേരളത്തിൽനിന്നുള്ള രണ്ടു പാർട്ടികൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. ഓൾ കേരളാ എംജിആർ ദ്രാവിഡ മുന്നേറ്റ പാർട്ടി, നിശബ്ദ ഭൂരിപക്ഷം എന്നീ പാർട്ടികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.

1961ലെ ആദായനികുതി നിയമത്തിലെ 13 എ വകുപ്പ് പ്രകാരം പാർട്ടികൾക്ക് വിവിധ ഇളവുകൾ ലഭിക്കുന്നുണ്ട്. ഇത് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പാർട്ടികൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നു കഴിഞ്ഞദിവസം തെരഞ്ഞെടുപ്പു കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായി കടലാസ് സംഘടനകൾ രൂപീകരിച്ചു നികുതിയിളവുകൾ പ്രയോജനപ്പെടുത്തുന്നതു തടയുന്നതിനു വേണ്ടിയാണ് നടപടി.

English summary
Election commission canceled the registration of 255 political parties
topbanner

More News from this section

Subscribe by Email