Tuesday October 23rd, 2018 - 3:35:pm
topbanner
Breaking News

ചാനല്‍ അഭിമുഖം ; രാഹുലിനെതിരായ നോട്ടീസ് തെര. കമ്മീഷന്‍ പിന്‍വലിച്ചു

suji
ചാനല്‍ അഭിമുഖം ; രാഹുലിനെതിരായ നോട്ടീസ് തെര. കമ്മീഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി ; ചാനലിന് അഭിമുഖം നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസ് പിന്‍വലിച്ചു. നവമാധ്യമങ്ങളുടേയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടേയും കാലത്ത് പെരുമാറ്റചട്ടം പുനര്‍വചിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നോട്ടീസ് പിന്‍വലിക്കുന്നത് .

പെരുമാറ്റചട്ടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉടന്‍ വരുത്തും. അതിനായി കമ്മറ്റിയെ നിയോഗിച്ചതായും ഈ കമ്മീഷന്‍ ആവശ്യമായ മാറ്റങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണം അവസാനിച്ച ശേഷം രാഹുല്‍ ഗാന്ധി ഒരു ചാനലിന് അഭിമുഖം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത് .

English summary
Election Commission drops show cause notice on rahul Gandhi
topbanner

More News from this section

Subscribe by Email