Wednesday November 14th, 2018 - 12:25:pm
topbanner

കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

rajani
കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

ന്യൂഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈക്കൂലിയെ അനുകൂലിച്ച് സംസാരിച്ച ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്.വീണ്ടും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ എഎപിയെ സസ്‌പെന്‍ഡ് ചെയ്യുന്നതും പാര്‍ട്ടിയുടെ അംഗീകാരം പിന്‍വലിക്കുന്നതും ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കെജ്രിവാളിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം, തന്നെ താക്കീതു ചെയ്ത തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി തെറ്റാണെന്നും ഇതിനെതിരെ കോടതിയില്‍ പോകുമെന്നും കേജ്രിവാള്‍ പ്രതികരിച്ചു.

എനിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി പൂര്‍ണമായും തെറ്റാണ്. കീഴ്‌ക്കോടതി എനിക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പരിഗണിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കും - കേജ്രിവാള്‍ പറഞ്ഞു.

English summary
Election Commission censures Kejriwal
topbanner

More News from this section

Subscribe by Email