Wednesday November 21st, 2018 - 7:35:pm
topbanner

പുതുവര്‍ഷം ആഘോഷിച്ച ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

NewsDesk
പുതുവര്‍ഷം ആഘോഷിച്ച ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സിര്‍സ: സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്കു സസ്‌പെന്റു ചെയ്തു. ഹരിയാനയിലെ സിര്‍സയില്‍ പുതുവര്‍ഷരാത്രിയിലായിരുന്നു സംഭവം. ഡോക്ടര്‍മാര്‍ ആശുപത്രിയിലെ ഒരു മുറിയിലിരുന്നു ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നത് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ കണ്ടതോടെയാണു സംഭവം പുറത്തറിയുന്നത്.

മദ്യലഹരിയിലായിരുന്ന ഡോക്ടര്‍മാര്‍ വൈദ്യപരിശോധനയ്ക്കു വിസമ്മതിച്ചതോടെ ഇവരെ ആരോഗ്യവകുപ്പ് സസ്‌പെന്‍ന്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

English summary
Doctors suspended drunk new year celebration in duty time
topbanner

More News from this section

Subscribe by Email