Tuesday November 20th, 2018 - 1:57:pm
topbanner

ഭാര്യ വ്യാജ പരാതി നല്‍കി ; വിവാഹ മോചനം ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണിയുമായി ഡോക്ടര്‍ ടവറില്‍ കയറി

suji
ഭാര്യ വ്യാജ പരാതി നല്‍കി ; വിവാഹ മോചനം ആവശ്യപ്പെട്ട് ആത്മഹത്യാ ഭീഷണിയുമായി ഡോക്ടര്‍ ടവറില്‍ കയറി

ഭാര്യയുടെ ശല്യം സഹിക്കാന്‍ വയ്യാതെ ഡോക്ടറുടെ ആത്മഹത്യാ ഭീഷണി.തെലുങ്കാനയിലാണ് സംഭവം.ഡോക്ടര്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി.വിവാഹ മോചനം വേണമെന്നാണ് ആവശ്യം.അര്‍പ്പാലി ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ബി അജയ് കുമാര്‍ റാവുവാണ് ഭാര്യയില്‍ നിന്ന് രക്ഷപ്പെടണമെന്നാവശ്യപ്പെട്ടത്.ഭാര്യയുടെ ശല്യം സഹിക്കാനാകുന്നില്ലെന്ന് ഡോക്ടര്‍ പറയുന്നു.ഭാര്യ വ്യാജ പരാതി നല്‍കുന്നുവെന്നും പറഞ്ഞിട്ട് മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.40 അടി ഉയരമുള്ള ടവറില്‍ നിന്ന് കത്ത് താഴേക്കിട്ടു.ഇതില്‍ വിവാഹ മോചനം വേണമെന്ന് പറയുന്നു.കേസ് കൊടുത്ത് ഭാര്യ തന്റെ വീട്ടില്‍ നിന്ന് പുറത്താക്കി.സമ്മര്‍ദ്ദം സഹിക്കാനാകുന്നില്ല.മകളെ വേണം ഭാര്യയില്‍ നിന്ന് മോചനവുമെന്നാണ് ഡോക്ടറുടെ ആവശ്യം.പോലീസ് സമാധാനിപ്പിച്ച് ഇദ്ദേഹത്തെ താഴെയിറക്കി.ഏഴു വര്‍ഷം മുമ്പായിരുന്നു വിവാഹം.ഭാര്യയേയും ഭര്‍ത്താവിനേയും കൗണ്‍സിലിങ്ങിന് അയച്ചിരിക്കുകയാണ്‌

Read more topics: suicide,tower, doctor
English summary
Doctor climbs atop mobile tower demanding divorce from wife
topbanner

More News from this section

Subscribe by Email