Thursday August 16th, 2018 - 9:20:am
topbanner
Breaking News

കൊലപാതക കേസില്‍ ധോണി അറസ്റ്റില്‍

suji
കൊലപാതക കേസില്‍ ധോണി അറസ്റ്റില്‍

ധോണി എന്ന് കേട്ട് ഞെട്ടേണ്ടതില്ല ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയല്ല അദ്ദേഹത്തിന്റെ ഒരു ആരാധകനായ ക്രിക്കറ്റ് താരമാണ് കൊലപാതക കേസില്‍ പിടിയിലായിരിക്കുന്നത്. 2011 വരെ ഡല്‍ഹി ജില്ലാതല ടീമില്‍ അംഗവമായിരുന്ന 25-കാരന്‍ വിജയകുമാറിനെ ധോണിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ട താരത്തെ അനുകരിച്ച് ഹെയര്‍ സ്റ്റൈലും, ലുക്കും വിജയകുമാര്‍ സ്വീകരിച്ചു.

എന്നാല്‍ ഡല്‍ഹി സംസ്ഥാന ടീമില്‍ പ്രവേശിക്കാന്‍ പരാജയപ്പെട്ടതോടെ കൂടുതല്‍ പരിശീലനം നേടി കളി മെച്ചപ്പെടുത്താനൊന്നും വിജയകുമാര്‍ നിന്നില്ല. പകരം ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്തുള്ള കുപ്രശസ്തമായ ഗൗരവ് ജരേദാ ഗുണ്ടാസംഘത്തില്‍ അംഗമായി. വിജയുടെ മൂത്ത സഹോദരനും സംഘത്തില്‍ ചേര്‍ന്നിരുന്നു. 2016ല്‍ നടന്ന കൊലപാതക കേസിലാണ് ദ്വാരകയില്‍ നിന്നും വിജയിനെയും, സഹോദരന്‍ വിശാലിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

2011 വരെ നല്ല രീതിയില്‍ ക്രിക്കറ്റ് കളിച്ച് നടന്നിരുന്ന വിജയ് ധോണിയെന്ന പേരില്‍ പ്രശസ്തനായെന്ന് പോലീസ് പറയുന്നു. ക്രിക്കറ്റ് കളിക്കാന്‍ പണമൊരു പ്രശ്‌നമായതോടെ ശരീരം ഒന്ന് പുഷ്ടിപ്പെടുത്തി മൂത്ത സഹോദരനോടൊപ്പം ഗുണ്ടായിസത്തിന് ഇറങ്ങുകയായിരുന്നു. 2016 ജൂലൈയില്‍ നടന്ന കൊലപാതകത്തിന് ശേഷം സഹോദരന്‍മാര്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ മുങ്ങി നടക്കുകയായിരുന്നു.

ദ്വാരക മെട്രോ സ്‌റ്റേഷനില്‍ ഇവര്‍ എത്തുന്നതായും രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. മൂത്ത സഹോദരന്‍ വിശാല്‍ ബോഡി ബില്‍ഡറാകാന്‍ ഇറങ്ങി ഒടുവില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് ഗുണ്ടാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഇതേ പാതയില്‍ ധോണിയാകാന്‍ ഇറങ്ങിയ അനുജനും എത്തുകയായിരുന്നു.

 

English summary
District level cricketer nicknamed Dhoni arrested by Delhi police for murder
topbanner

More News from this section

Subscribe by Email