Wednesday November 21st, 2018 - 9:35:pm
topbanner

ഡല്‍ഹിയലെ വാഹന നിയന്ത്രണം തെറ്റിച്ച ബിജെപി എംപിയില്‍ നിന്ന് പിഴ ഈടാക്കി

NewsDesk
ഡല്‍ഹിയലെ വാഹന നിയന്ത്രണം തെറ്റിച്ച ബിജെപി എംപിയില്‍ നിന്ന് പിഴ ഈടാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ലംഘിച്ച ബിജെപി എം.പിയില്‍ നിന്ന് പോലീസ് പിഴ ഈടാക്കി. വാഹന നിയന്ത്രണം തെറ്റിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സത്യപാല്‍ സിംഗിന്റെ വാഹനമാണ് ഡല്‍ഹി ഗേറ്റിന് സമീപം വച്ച് പോലീസ് തടഞ്ഞത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണു ഡല്‍ഹി സര്‍ക്കാര്‍ പരീക്ഷണ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

15 ദിവസത്തേക്കാണു രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ നിയന്ത്രണം. ഒറ്റ സംഖ്യയിലും ഇരട്ട സംഖ്യയിലും അവസാനിക്കുന്ന നമ്പരുകളുടെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ വാഹനം ഓടാന്‍ അനുവദിക്കു. ഇന്ന് ഒറ്റ നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കാണു റോഡിലിറങ്ങാന്‍ അനുവാദമുണ്ടായിരുന്നത്.

ഞായറാഴ്ചകളില്‍ നിയന്ത്രണമില്ല. നിയന്ത്രണം ലംഘിച്ചാല്‍ 2000 രൂപ പിഴ ഈടാക്കും. ഇന്ന് രാവിലെ മറ്റൊരാളെയും നിയമം ലംഘിച്ചതിന് പോലീസ് പിടികൂടിയിരുന്നു. ആദ്യം മാധ്യമങ്ങളാണ് നിയമം ലംഘിച്ചെത്തിയ വാഹനം കണ്ടത്. തൊട്ട് പിന്നാലെ പോലീസ് എത്തി കാര്‍ തടയുകയും ഡ്രൈവറില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് നിയമത്തിന് ലഭിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഇരുചക്രവാഹനങ്ങള്‍, സിഎന്‍ജി, ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവര്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ആംബുലന്‍സ്, പോലീസ്, ജയില്‍ വാഹനങ്ങള്‍ക്കും ഇളവുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാര്‍, രാജ്യസഭാ ഉപാധ്യക്ഷന്‍, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ലഫ്. ഗവര്‍ണര്‍, മറ്റ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

 

English summary
Delhi police BJP MP Satyapal Singh stopped for travelling in even-numbered car
topbanner

More News from this section

Subscribe by Email