Wednesday November 14th, 2018 - 9:46:pm
topbanner

വിദ്യാര്‍ഥിനിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

NewsDesk
വിദ്യാര്‍ഥിനിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍


ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിയുടെ മൃതദേഹം സുഹൃത്തിന്റെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്‌ടെത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി അര്‍സു സിംഗിനെയാണ് മരിച്ചനിലയില്‍ കണ്‌ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അര്‍സുവിന്റെ സുഹൃത്ത് നവീന്‍ കത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാക്തി നഗറിലായിരുന്നു സംഭവം.

അര്‍സുവിന്റെ ബന്ധുക്കള്‍ പറയുന്നത് കഴിഞ്ഞ രണ്ടാം തീയതി മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്നാണ്. അര്‍സുവും നവീനും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും ബന്ധുക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതോടെ നവീന്‍ കഴിഞ്ഞ നാലാം തീയതി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ച അര്‍സുവിനെ നവീന്‍ കൊലപ്പെടുത്തിയതാണെന്നു ബന്ധുക്കള്‍ പറയുന്നു.

നടിയുടേ മൃതദേഹം തല വെട്ടിമാറ്റിയ നിലയില്‍ : ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

Read more topics: Student, Body, Delhi
English summary
Delhi University student found dead at her friend's residence , Delhi Student's Burnt Body Found In Ventillation Shaft
topbanner

More News from this section

Subscribe by Email