topbanner
Monday February 27th, 2017 - 11:39:pm
topbanner

പത്താന്‍കോട്ട് ഗുരുതര സുരക്ഷാ വീഴ്ച?; ആള്‍നാശമുണ്ടായത് തിരിച്ചടി

NewsDesk
പത്താന്‍കോട്ട് ഗുരുതര സുരക്ഷാ വീഴ്ച?; ആള്‍നാശമുണ്ടായത് തിരിച്ചടി

പത്താന്‍കോട്ട്: ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും അഞ്ചു ഭീകരര്‍ പത്താന്‍കോട്ട് സൈനികത്താവളം ആക്രമിക്കാനിടയായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയ്ക്കുള്ളില്‍ വന്‍ ആയുധ സന്നാഹവുമായി സൈനികരെത്തിയത് എങ്ങിനെയാണെന്നത് അന്വേഷണിക്കണമെന്ന് റോ മുന്‍ മേധാവി എ.എസ്. ദുലാത് ആവശ്യപ്പെട്ടു.

കൃത്യമായ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ആക്രമണത്തിനു മുമ്പ് ഭീകരരെ കണ്ടെത്താനാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണ്. ഇതില്‍ സുരക്ഷാസേനകള്‍ക്കുള്ള പങ്കും അന്വേഷിക്കണം. ലഹരികടത്തുകാരെപ്പോലെ പണം കൊടുത്താണോ ഇവര്‍ ഇത്രദൂരം എത്തിയതെന്ന് അന്വേഷിക്കണമെന്നും എ.എസ്. ദുലാത് വ്യക്തമാക്കി.

സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇത്രയും പേര്‍ കൊല്ലപ്പെടില്ലായിരുന്നെന്ന് പത്താന്‍കോട്ട് വ്യോമതാവളത്തിന്റെ ചുമതല വഹിച്ച മുന്‍ പശ്ചിമ വ്യോമ കമാന്‍ഡ് ചീഫ് എയര്‍മാര്‍ഷല്‍ പി.എസ്. അഹ്‌ലുവാലിയ പറയുന്നു.

സേനയ്ക്ക് കാര്യമായ ആള്‍ നഷ്ടമുണ്ടായിരിക്കേ ചെറുത്തുനില്‍പ് വിജയിച്ചെന്നു പറയാനാകില്ല. ഭീകരര്‍ ലക്ഷ്യത്തിലെത്തുന്നതു വരെ അവരെ തടയാനായില്ലെന്നും ആക്രമണം ഒഴിവാക്കുനുമായില്ലെന്നും വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ആരോണങ്ങള്‍ക്കിടെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച രാത്രി ഉന്നതതല യോഗം ചേര്‍ന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്ത യോഗം രണ്ടു മണിക്കൂര്‍ നീണ്ടു.

Read more topics: Defense, Pathankot
English summary
Defence Experts Question Handling Of Pathankot Attack
topbanner topbanner

More News from this section

Subscribe by Email