Thursday January 17th, 2019 - 8:58:pm
topbanner

മെഷീന്‍ ഗണ്ണിന് ചുമക്കാന്‍ പറ്റാത്ത ഭാരം; സൈന്യത്തിന് 17000 ലൈറ്റ് മെഷീന്‍ ഗണ്‍ വാങ്ങുന്നു

suji
 മെഷീന്‍ ഗണ്ണിന് ചുമക്കാന്‍ പറ്റാത്ത ഭാരം; സൈന്യത്തിന് 17000 ലൈറ്റ് മെഷീന്‍ ഗണ്‍ വാങ്ങുന്നു

സൈന്യത്തിനും, സുരക്ഷാ സേനയ്ക്കും നേരെയുള്ള തീവ്രവാദി അക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ 2000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാനുള്ള പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. 17000 ലൈറ്റ് മെഷീന്‍ ഗണ്ണുകളും, 6500 സ്‌നൈപ്പര്‍ റൈഫികളും വാങ്ങുകയാണ് ലക്ഷ്യം.

ഫാസ്റ്റ് ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയുധങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം തീരുമാനിക്കും. മെഷീന്‍ ഗണ്‍ കോണ്‍ട്രാക്ട് ഏറെ നാളായി തടസ്സപ്പെട്ട് നില്‍ക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിലും യുദ്ധകാലത്തും പ്രതിരോധിക്കാന്‍ ലൈറ്റ് മെഷീന്‍ ഗണ്‍ അത്യാവശ്യമാണ്.

നിലവില്‍ സൈന്യത്തിന്റെ പക്കലുള്ള മെഷീന്‍ ഗണ്ണുകള്‍ക്ക് ഭാരക്കൂടുതലാണ്. ഇതുമൂലമാണ് ലൈറ്റ് മെഷീന്‍ ഗണ്‍ നോക്കാന്‍ സൈന്യം നിര്‍ബന്ധിതമായത്. ആവശ്യസമയങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. റഷ്യന്‍ ഡ്രാഗുനോവ് റൈഫിളുകള്‍ക്ക് പകരമാണ് സ്‌നൈപ്പര്‍ റൈഫിളുകള്‍ കൊണ്ടുവരുന്നത്.

 

English summary
Defence Ministry plans to buy 17,000 machine guns, 6,500 sniper rifles
topbanner

More News from this section

Subscribe by Email