Tuesday September 25th, 2018 - 8:49:am
topbanner

രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളില്‍ സമ്പന്നര്‍ ഡി.എം.കെ

sadu prakash
രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളില്‍ സമ്പന്നര്‍ ഡി.എം.കെ

ന്യൂഡല്‍ഹി: രാജ്യത്തെ 32 പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളത് തമിഴ്നാട്ടിലെ ഡി.എം.കെയ്ക്ക്. 77.63 കോടിരൂപയാണ് ഡി.എം.കെയുടെ വരുമാനം. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ഫോറം നടത്തിയ വിശകലനത്തിലാണ് ഡി.എം.കെ ഏറ്റവും അധികം വരുമാനമുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണെന്ന കണ്ടെത്തലുള്ളത്. തൊട്ടു പിന്നില്‍ 54.93 കോടിയുടെ വരുമാനവുമായി എ.ഐ.എ.ഡി.എം.കെയാണ്. 15.97 കോടി രൂപയാണ് ടി.ഡി.പിയുടെ വരുമാനം.

32 പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനമായി കണക്കാക്കിയിരിക്കുന്നത് 221.48 കോടി രൂപയാണ്. അതായത് രാജ്യത്തെ എല്ലാ പാര്‍ട്ടികളുടെയും മൊത്ത വരുമാനത്തിന്റെ പകുതിയിലധികം തമിഴ്നാട്ടിലെ രണ്ട് പ്രാദേശിക പാര്‍ട്ടികളുടേതാണെന്ന് സാരം. 32 പ്രാദേശിക പാര്‍ട്ടികളുടെയും മൊത്ത വരുമാനം 221 കോടിയായി കണക്കാക്കിയതില്‍ ഡി.എം.കെയുടെയും എ.ഐ.എ.ഡി.എം.കെയുടെയും വരുമാനം 132 കോടിയോളം വരും.

രാജ്യത്തെ മൊത്തം പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 35.05% ഡി.എം.കെയുടേതാണ്. ഏറ്റവും അധികം വരുമാനമുള്ള പാര്‍ട്ടികളായ ഡി.എം.കെയുടെയും എ.ഐ.എ.ഡി.എംകെയും ടി.ഡി.പിയുടെയും മൊത്ത വരുമാനം 148.5 കോടി രൂപയോളം വരും. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മൊത്ത വരുമാനത്തിന്റെ 65% വരും ഇത്.

വരുമാനത്തുകയില്‍ ഏറ്റവും അധികം ചെലവഴിച്ച പാര്‍ട്ടികളുടെ പട്ടികയില്‍ മുമ്പില്‍ ജെ.ഡി.യു ആണ്. 23.46 കോടി രൂപയാണ് ജെ.ഡി.യു ചെലവഴിച്ചത്. ടി.ഡി.പി 13.10 കോടി രൂപയും എ.എ.പി 11.09 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. ഏറ്റവും കുറവ് ചെലവഴിച്ചത് ഡി.എം.കെയും എ.ഐ.എ.ഡി.എംകെയുമാണ്. ഈ പാര്‍ട്ടികളുടെ 80% ത്തിലധികം തുക ചെലവഴിക്കാതെ കിടക്കുകയാണ്. രാജ്യത്ത ആകെയയുള്ള 47 രാഷ്ട്രീയപാര്‍ട്ടികളില്‍ 15 പാര്‍ട്ടികള്‍ അവരുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതുവരെയും സമര്‍പ്പിക്കാത്തതിനാല്‍ വിശകലനത്തില്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല.

 

Read more topics: DMK, rich, regional, parties, india
English summary
DMK is rich in regional parties india
topbanner

More News from this section

Subscribe by Email