Tuesday October 23rd, 2018 - 10:58:am
topbanner
Breaking News

പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

rajani v
പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പതിനാലുകാരിയായ ജോലിക്കാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ ലേഡി ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ലേഡി ഡോക്ടര്‍ കത്രിക ഉപയോഗിച്ച് മുറിവ് ഏര്‍പ്പെടുത്തുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും അടിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യം പോലീസിനെ ഒരാള്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 14കാരിയെ തങ്ങള്‍ രക്ഷപെടുത്തുകയായിരുന്നു. കുട്ടിയുടെ നില ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

പെണ്‍കുട്ടി ഇപ്പോള്‍ ഒരു ശിശുഭവനിലാണുള്ളത്. ഡല്‍ഹി കമ്മീഷണര്‍ സ്വാതി ജയ്ഹിന്ദാണ് ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

 

Read more topics: DELHI, TOURCHERING, CASE
English summary
DELHI TOURCHERING CASE DOCTOR ARREST
topbanner

More News from this section

Subscribe by Email