Tuesday April 24th, 2018 - 4:36:am
topbanner

ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന് ; രാജ്യം ആകാംക്ഷയില്‍

suji
ഗുജറാത്ത് ഹിമാചല്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന് ; രാജ്യം ആകാംക്ഷയില്‍

ഗുജറാത്ത് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് . രാവിലെ എട്ടു മണിമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. പത്തുമണിയോടെ ആദ്യ ഫല സൂചനകള്‍ ലഭ്യമാകും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം .സംസ്ഥാനത്ത് നടത്തിയ 9 എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയുടെ വിജയം പ്രവചിക്കുന്നു.

ഹിമാചലില്‍ 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവിടേയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ച് നിര്‍ണ്ണായകമാണ് ഇന്ന് .രാഹുലും മോദിയുമായിരുന്നു ഇക്കുറി സംസ്ഥാനങ്ങളിലിറങ്ങി ശക്തമായ പ്രചരണങ്ങള്‍ കാഴ്ചവച്ചത് .ജയിക്കേണ്ടത് രണ്ടുപേരുടേയും അഭിമാന പ്രശ്‌നമാണ് .ഏതായാലും ഇന്നറിയാം ആ വിധി..

Read more topics: Gujarat, Himachal, result
English summary
Counting in Gujarat, Himachal today

More News from this section

Subscribe by Email