Monday April 22nd, 2019 - 7:54:pm
topbanner
topbanner

ബഡ്ജറ്റില്‍ റെയില്‍വേയ്ക്ക് വന്‍ പരിഗണന: അരുണ്‍ ജെയ്റ്റ്‌ലി

fasila
ബഡ്ജറ്റില്‍ റെയില്‍വേയ്ക്ക് വന്‍ പരിഗണന: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡൽഹി: രാജ്യത്തെ റെയില്‍വേ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഊന്നല്‍ നിലനിര്‍ത്തിക്കൊണ്ട് പൊതുബഡ്ജറ്റില്‍ റെയിവെ മന്ത്രാലയത്തിനുള്ള വിഹിതത്തില്‍ വര്‍ധന. റെയില്‍വേയ്ക്ക് വിഹിതം 1,48,528 കോടിരൂപയായിരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ഇതിന്റെ വലിയൊരു ഭാഗം ശേഷിവികസനത്തിനു വേണ്ടിയാണ് വിനിയോഗിക്കുക. 18000 കിലോമീറ്ററര്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്നാമത്തെയും നാലാമത്തെയും പാതകളുടെ നിര്‍മാണം, 5000 കിലോമാറ്റര്‍ഗേജ് മാറ്റം എന്നിവ ശേഷിവികസനത്തിന്റെ ഭാഗമായി നടത്തും. റെയില്‍ശൃംഖല പൂര്‍ണ്ണമായും ബ്രോഡ്‌ഗേജിലേക്കു മാറ്റും. 2017-18ല്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 4000 കിലോമീറ്റര്‍ റെയില്‍ശൃംഖല പ്രവര്‍ത്തന സജ്ജമാക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

2018-19ല്‍ 12000 വാഗണകളും 5160 കോച്ചുകളും ഏകദേശം 700 എന്‍ജിനുകളുംവാങ്ങുമെന്നുംകിഴക്ക്, പടിഞ്ഞാറന്‍ ചരക്ക് ഇടനാഴികളുടെ നിര്‍മാണം പൂര്‍ണ്ണതോതിലാക്കുമെന്നും ധനമന്ത്രി ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. ചരക്ക് ഗോഡൗണുകള്‍ ശക്തിപ്പെടുത്തുന്നതിന് വന്‍തോതിലുള്ള ഒരു പദ്ധതി നടപ്പാക്കുകയുംസ്വകാര്യ പങ്കാളിത്തത്തോടെ അതിവേഗം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും. രാഷ്ട്രീയ റെയില്‍സുരക്ഷാ കോശിനു കീഴില്‍ മതിയായ പണം ലഭ്യമാക്കുമെന്ന് ജെയ്റ്റ്‌ലി ഉറപ്പു നല്‍കി. 2018-19 കാലയളവില്‍ 3600ല്‍ അധികം കിലോമീറ്റര്‍റെയില്‍പ്പാത നവീകരണം ലക്ഷ്യമിടുന്നു. 'മൂടല്‍മഞ്ഞില്‍ നിന്നുള്ള സുരക്ഷ', ' തീവണ്ടി സുരക്ഷാ താക്കീത് സംവിധാനം' എന്നീ സാങ്കേതികവിദ്യകളുടെ വിനിയോഗം വ്യാപിപ്പിക്കും. അടുത്ത രണ്ടു വര്‍ഷംകൊണ്ട് ബ്രോഡ്‌ഗേജ്ശൃംഖലയിലെ 4267 ആളില്ലാ ലെവല്‍ക്രോസുകള്‍ നീക്കം ചെയ്യും.

പെരമ്പൂരിലെ ഇന്റഗ്രല്‍കോച്ച് ഫാക്ടറിയില്‍രൂപകല്‍പ്പന ചെയ്ത അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആധുനിക തീവണ്ടികള്‍ നിര്‍മ്മിക്കും. 2018-19ല്‍ ഈ രീതിയിലുള്ള ആദ്യതീവണ്ടി പ്രവര്‍ത്തനക്ഷമമാക്കും. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്മുഖേന 600 പ്രധാന റെയില്‍വേസ്റ്റേഷനുകളുടെ നവീകരണം നടപ്പാക്കും. 25000ല്‍ അധികം പടികളുള്ള എല്ലാസ്റ്റേഷനുകളിലും യന്ത്ര ഗോവണികള്‍ സ്ഥാപിക്കും. എല്ലാറെയില്‍വേസ്റ്റേഷനുകളിലും തീവണ്ടികളിലും വൈഫൈ സൗകര്യം ലഭ്യമാക്കും. യാത്രക്കാരുടെസുരക്ഷ വര്‍ധിപ്പിക്കുന്നതിന് എല്ലാസ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവികള്‍ സ്ഥാപിക്കും. 11,000 കോടിരൂപയിലധികം ചെലവിട്ട് മുംബൈറെയില്‍ ഗതാഗത സംവിധാനത്തില്‍ 90 കിലോമീറ്റര്‍ ഇരട്ടപ്പാതകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ചില സ്റ്റേഷനുകളില്‍ യന്ത്രവല്‍കൃത ഇടനാഴികള്‍ ഉള്‍പ്പെടെ 40,000 കോടിരൂപ ചെലവില്‍ 150 കിലോമീറ്റര്‍ അധിക സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ബംഗളൂരുമെട്രോ നഗരത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ ഏകദേശം 1600 കിലോമീറ്റര്‍ദൂരത്തില്‍ 17,000 കോടിരൂപ ചെലവിട്ട് സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 2017 സെപ്റ്റംബര്‍ 14നു ശിലാസ്ഥാപനം നടത്തി. അതിവേഗ റെയില്‍പദ്ധതികളുടെ മാനവ വിഭവ ശേഷി പരിശീലനത്തിനു വഡോദരയില്‍ ഒരുഇന്‍സ്റ്റിറ്റ്യൂട്ട്തുടങ്ങും.

English summary
Consideration for railways in budget
topbanner

More News from this section

Subscribe by Email