Thursday May 24th, 2018 - 11:44:am
topbanner

കര്‍ണാടകം; ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പക്ഷത്തെത്തി; തട്ടിയെടുത്തതായി ആരോപണം

NewsDesk
കര്‍ണാടകം; ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പക്ഷത്തെത്തി; തട്ടിയെടുത്തതായി ആരോപണം

ബെംഗളുരു: കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിന്നാലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപി പക്ഷത്തേക്ക് ചുവടുമാറിയതായി റിപ്പോര്‍ട്ട്.

വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി പക്ഷത്തേക്ക് മാറിയത്. എന്നാല്‍, ആനന്ദ് സിങിനെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി ആരോപിച്ചു.

ആനന്ദ് സിങ് ബി.ജെ.പി പക്ഷത്തേക്ക് പോയതായി കോണ്‍ഗ്രസ് നേതാവ് ഡി.കൈ സുരേഷും സ്ഥിരീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയനഗരയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിലെത്തിയത്.

റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ആനന്ദ് സിങ് ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി അകന്നത്.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ പരമാവധി എംഎല്‍എമാരെ എതിര്‍ പക്ഷത്തുനിന്നും അടര്‍ത്തിയെടുക്കാനാണ് ബിജെപി ശ്രമം.

Read more topics: Congress, MLA, Anand Singh, BJP
English summary
Congress MLA Anand Singh joining BJP

More News from this section

Subscribe by Email