Thursday October 18th, 2018 - 12:04:am
topbanner
Breaking News

ബിജെപി സഖ്യത്തിന് മറുപടി നല്‍കി പഞ്ചാബില്‍ കോണ്‍ഗ്രസ്

Aswani
ബിജെപി സഖ്യത്തിന് മറുപടി നല്‍കി പഞ്ചാബില്‍ കോണ്‍ഗ്രസ്

ചണ്ഡീഗഡ്: പഞ്ചാബില്‍ കൊടിപാറിക്കാമെന്ന് കരുതിയ ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ബിജെപി സഖ്യത്തെ തോല്‍പ്പിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. മികച്ച വിജയമാണ് കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ നേടാനായത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസിന് ഉറച്ച നേട്ടമാണ് കിട്ടിയിരിക്കുന്നത്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസിന് ഇത്രയും വലിയ നേട്ടമുണ്ടായിട്ടുള്ളത്. ശിരോമണി അകാലിദളിനൊപ്പം സഖ്യത്തില്‍ മത്സരിച്ച ബിജെപിക്ക് വിജയം കൊയ്യാനായില്ല. 22 ജില്ലാ പഞ്ചായത്തുകളിലെ 354 സീറ്റുകളിലും 150 പഞ്ചായത്ത് സമിതികളിലെ 2,900 സീറ്റുകളിലേക്കുമാണ് മത്സരം നടന്നത്.

പാട്യാല ജില്ലാ പഞ്ചായത്തില്‍ 43 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് ഉജ്ജ്വല വിജയമാണ് കൈവരിച്ചത്. എന്നാല്‍ ബിജെപി അകാലിദള്‍ സഖ്യം കേവലം രണ്ടു സീറ്റിലൊതുങ്ങി. ലുധിയാന സില പരിഷത്തില്‍ ആകെയുള്ള ആറ് സീറ്റും കോണ്‍ഗ്രസ് നേടി. 148 സീറ്റുകളില്‍ 412 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ 31 ലും കോണ്‍ഗ്രസ് വിജയം നേടിയിരിക്കുകയാണ് ഭാട്ടിന്‍ഡയില്‍. ബിജെപി സഖ്യം നാലും എഎപി ഒന്നും വിജയം നേടി. ഹോഷിപൂരില്‍ 211 ല്‍ 38 സീറ്റുകളുടെ ഫലം വന്നപ്പോള്‍ 34 ഉം കോണ്‍ഗ്രസ് സ്വന്തമാക്കി. ജലന്ധറില്‍ 191 ല്‍ 43 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ 32 എണ്ണവും കോണ്‍ഗ്രസിന്റെ കൈകളിലായി.

എതിരില്ലാതെ കോണ്‍ഗ്രസ് പ്രതിനിധികളെ ജില്ലാപഞ്ചായത്തുകളിലെ 33 സീറ്റുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 369 സീറ്റുകളിലേക്കും തിരഞ്ഞെടുത്തിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കും ലോക് സഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് ഇത്തരമൊരു വിജയം കൈവരിക്കാനായത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിനുള്ള മുന്നറിയിപ്പാണ് പഞ്ചാബില്‍ കണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. പഞ്ചാബില്‍ ഈ മാസം 19നായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്.

Read more topics: Congress, Punjab, BJP coalition
English summary
Congress in Punjab gave answer to the BJP coalition
topbanner

More News from this section

Subscribe by Email