Wednesday June 19th, 2019 - 10:53:pm
topbanner
topbanner

രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങി ചന്ദ്രബാബു നായിഡു

Raji Mejo
 രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങി ചന്ദ്രബാബു നായിഡു

ബംഗളൂരൂ:ഒരുകാലത്തെ പൊളിറ്റിക്കല്‍ കിംഗ് മേക്കര്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നു. തന്റെ പരാജയം ഏറെക്കുറെ മനസിലാക്കിയ സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡു രാജിക്കൊരുങ്ങുന്നത്. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ്ആര്‍സിപിയുടെ വിജയ കുതിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

145 സീറ്റുകളിലാണ് വൈഎസ്ആര്‍സിപി ലീഡ് ചെയ്യുന്നത്. ടിഡിപി 29 സീറ്റിലും മറ്റുള്ളവര്‍ 1 സീറ്റിലുമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടം മുതല്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി ഒരു ഘട്ടത്തില്‍ പോലും മുന്നിട്ടുനിന്നിരുന്നില്ല. കുപ്പം മണ്ഡലത്തില്‍ ടി.ഡി.പി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു വൈഎസ്ആര്‍പി സ്ഥാനാര്‍ത്ഥി ചന്ദ്രമൗലിയേക്കാള്‍ ഏറെ വോട്ടുകള്‍ക്ക് പിന്നിലാണ്.

 

English summary
Chandrababu Nayudu ready to resign
topbanner

More News from this section

Subscribe by Email