റായ്പുർ: ഗോശാലയിൽ അടച്ചിട്ട 18 പശുക്കൾ ശ്വാസംമുട്ടി ചത്തു.ഛത്തീസ്ഗഢിലെ ബലോഡ ബസാറിലാണ് സംഭവം.അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ഗോശാലയിൽ പൂട്ടിയിടുകയായിരുന്നു.
ചിലതിനെ പുറത്തും കെട്ടിയിട്ടു.അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷി നശിപ്പിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ഗോശാലയിൽ പൂട്ടിയിടുകയായിരുന്നു. ചിലതിനെ പുറത്തും കെട്ടിയിട്ടു.
തീറ്റ നൽകാൻ കഴിയാത്തതിനാൽ തുറസ്സായ സ്ഥലത്ത് കെട്ടിയിട്ട പശുക്കളെ പിന്നീട് അഴിച്ചുവിട്ടു. മുറിയിൽ പൂട്ടിയിട്ടവയെ ആരും ശ്രദ്ധിച്ചില്ല. രൂക്ഷഗന്ധം വന്നതിനെത്തുടർന്ന് മുറി തുറന്നപ്പോഴാണ് പശുക്കൾ ചത്തതായി അറിയുന്നത്.