Wednesday November 14th, 2018 - 5:49:pm
topbanner

താരങ്ങളുടെ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനിടെ ആരാധകര്‍ ഷോക്കേറ്റു മരിച്ചു

NewsDesk
താരങ്ങളുടെ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനിടെ ആരാധകര്‍ ഷോക്കേറ്റു മരിച്ചു

വിജയവാഡ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സിനിമാ താരങ്ങളുടെ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ച് ആരാധകര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് യുവാക്കള്‍ ഷോക്കേറ്റ് മരിച്ചത്. പവന്‍ കല്യാണ്‍, മഹേഷ് ബാബു എന്നിവരുടെ ആരാധകരാണ് മരിച്ചത്.

രംഗംപേട്ട മണ്ഡലത്തില്‍ തെലുങ്ക് താരം പവന്‍ കല്യാണിന്റെ ഫ്‌ളക്‌സ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് രാത്രി 10.30 ഓടെ രണ്ട് യുവാക്കള്‍ മരിച്ചത്.20 അടി ഉയരത്തിലുള്ള ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ ഉയര്‍ന്ന വോള്‍ട്ടേജ് വഹിക്കുന്ന ഇലക്ട്രിക് കമ്പികളില്‍ തട്ടി അപകടം സംഭവിക്കുകയായിരുന്നു.

വീര വെങ്കട പ്രസാദ്(18) ജന്യം സതീഷ്(18) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റു മൂന്നു സുഹൃത്തുക്കള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. ഇവരെ രജനഗരത്തുള്ള ജിഎസ്എല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഫ്‌ളക്‌സ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് യുവാക്കള്‍ മരിച്ചത്. 25 അടി ഉയരമുള്ള ഫ്‌ളക്‌സ് ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉയര്‍ന്ന വോള്‍ട്ടേജ് ഉള്ള വൈദ്യുത കമ്പികളില്‍ തട്ടിയാണ് രണ്ടാമത്തെ അപകടമുണ്ടായത്. സപ്പഡ നരേഷ്(20), ലവു പ്രസാദ്(19), ദുര്‍ഗ മാധവി പ്രസാദ്(17) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച തന്നെ മരിച്ചു. അപകടത്തില്‍ മറ്റൊരു സുഹൃത്തിന് പരിക്കേറ്റു.

 

English summary
celebrations New Year by displaying large flex banners of their favourite film stars five persons got electrocuted in East Godavari on Thursday and Friday
topbanner

More News from this section

Subscribe by Email