Friday September 21st, 2018 - 11:37:pm
topbanner

സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ കേസ്

NewsDesk
സീതയെ ഉപേക്ഷിച്ച ശ്രീരാമനെതിരെ കേസ്

പാറ്റ്‌ന: സീതമര്‍ഹി ജില്ലയിലെ കോടതിയിലാണ് രാമായണത്തിലെ സീതയെ ഉപേക്ഷിച്ചതിന് ശ്രീരാമനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. താക്കൂര്‍ ചന്ദന്‍ സിങ് എന്ന അഭിഭാഷകനാണ് രാമനെതിരെ കേസ് ഫയല്‍ ചെയ്തത്.

അലക്കുകാരന്റെ വാക്കുകേട്ട് സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിനെക്കുറിച്ച് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. രാവണനാല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സീതയെ ഉപേക്ഷിക്കാന്‍ മാത്രം അവള്‍ ചെയ്ത തെറ്റെന്തായിരുന്നുവെന്ന് വ്യക്തമാക്കാനാണ് കേസ്.

രാമനത് മനപ്പൂര്‍വം ചെയ്ത പ്രവൃത്തിയായിരിക്കില്ല. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താനല്ല കേസ് നല്‍കിയതെന്നും താക്കുര്‍ ചന്ദന്‍ സിങ് പറയുന്നുണ്ട്. കേസ് സ്വീകരിക്കണോ വേണ്ടയോ എന്ന് കോടതി തിങ്കളാഴ്ച തീരുമാനിക്കും.

സരിത അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രം നിര്‍ത്തിവെച്ചു

Read more topics: Case, Lord Ram
English summary
Case against Lord Ram, Laxman filed in Bihar court, hearing today
topbanner

More News from this section

Subscribe by Email