Tuesday August 20th, 2019 - 6:46:pm
topbanner
topbanner

കേന്ദ്രസര്‍ക്കാറിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം

Aswani
കേന്ദ്രസര്‍ക്കാറിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം. ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. ബില്ലില്‍ ഉള്ള വിവാദപരമായ ഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

മുത്തലാഖ് വഴി നടത്തിപ്പോന്നിരുന്ന വിവാഹമോചനം വിലക്കിയും ഇത്തരം കേസുകളില്‍ 3 വര്‍ഷം വരെ തടവ് ശിക്ഷക്ക് വ്യവസ്ഥ ചെയ്തുമുള്ള ഓര്‍ഡിനന്‍സാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. നേരത്തെ രാജ്യസഭയില്‍ പാസാകാതിരുന്ന ബില്‍ ഓര്‍ഡിനന്‍സായി സര്‍ക്കാര്‍ ഇറക്കുകയായിരുന്നു. ഇതിനെതിരെയാണ് സി.പി.എം നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.

തടവ് ശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് മുസ്ലീം സ്ത്രീകളെ ഒരു തരത്തിലും സഹായിക്കുന്നില്ലെന്നും ഇത് ബി.ജെ.പിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ ഉള്ളതുമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. പാര്‍ലമെന്റിനെ മറികടന്നാണ് ബിജെപി സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ ഓര്‍ഡിന്‍സ് നടപ്പിലാക്കുന്നെതെന്നും പി.ബി ആരോപിച്ചു.

English summary
CPM said that the Central government's Muttalak Ordinance is undemocratic
topbanner

More News from this section

Subscribe by Email