Wednesday November 21st, 2018 - 9:27:am
topbanner

നവജാത ശിശുവിനെ പീഡിപ്പിച്ച 19കാരന് കോടതി വധശിക്ഷ വിധിച്ചു

rajani v
നവജാത ശിശുവിനെ പീഡിപ്പിച്ച 19കാരന് കോടതി വധശിക്ഷ വിധിച്ചു

ജയ്പൂര്‍:ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച 19കാരന് വധശിക്ഷ വിധിച്ചു. രാജസ്ഥാനിലാണ് സംഭവം. ബാലപീഡനത്തിന് വധ ശിക്ഷ ഏര്‍പ്പെടുത്തിയ രാജസ്ഥാനിലെ പുതിയ നിയമപ്രകാരമാണ് പ്രതിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമഭേദഗതി രാജസ്ഥാന്‍ നിയമസഭ പാസാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരാള്‍ക്ക് പരമാവധി ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിയമഭേദഗതി പാസാക്കിയത്.

കഴിഞ്ഞ മെയ്‌ മാസം ഒമ്ബതിന് സികര്‍ ജില്ലയിലെ ലക്ഷ്മണ്‍ഗഡിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അയല്‍വാസിയായ പ്രതി കുട്ടിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതെ അന്വേഷണം ആരംഭിച്ച മാതാപിതാക്കള്‍ ഒരു കിലോമീറ്റര്‍ അകലെ ഫുട്‌ബോള്‍ മൈതാനത്ത് കണ്ടെത്തി. കുട്ടിയെ അല്‍വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 20 ചികിത്സയില്‍ കഴിയുകയും ചെയ്തു. അതിവേഗ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്.

Read more topics: CHILD, RAPE CASE, COURT
English summary
CHILD RAPE CASE COURT
topbanner

More News from this section

Subscribe by Email