Wednesday November 21st, 2018 - 1:29:pm
topbanner

ലൈം​ഗിക പീഡനപരാതി; പി കെ ശ​ശി രാ​ജി​വ​ച്ച്‌ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍

RA
ലൈം​ഗിക പീഡനപരാതി; പി കെ ശ​ശി രാ​ജി​വ​ച്ച്‌ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​ക​പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന പി.​കെ. ശ​ശി എംഎല്‍എ സ്ഥാനം രാ​ജി​വ​ച്ച്‌ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന് ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രേ​ഖ ശ​ര്‍​മ. നേ​ര​ത്തെ ശ​ശി​ക്കെ​തി​രെ ദേ​ശീ​യ വ​നി​ത ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.ഇതിന് പിന്നാലെയാണ് ശശിയുടെ രാജിക്കര്യം ആവശ്യപ്പെട്ട് കമ്മീഷൻ രം​ഗത്ത് എത്തിയിരിക്കുന്നത്.

എന്നാല്‍ ശശിക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന വനിത കമ്മീഷന്‍ ഇതുവരെ തയാറായിട്ടില്ല. എം​എ​ല്‍​എ​യ്ക്കെ​തി​രേ​യു​ള്ള പ​രാ​തി​യി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​ന്‍ ച​ട്ട​മി​ല്ലെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ന്‍ പ​റയുന്നത്.

പ​രാ​തി​ക്കാ​രി പോ​ലീ​സി​ലോ പൊ​തു​വേ​ദി​യി​ലോ പ​രാ​തി ഉ​ന്ന​യി​ച്ചാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജോ​സ​ഫൈ​ന്‍ പ​റ​ഞ്ഞി​രു​ന്നു.മാത്രമല്ല പരാതികാരിയുടെ ലക്ഷ്യം രാഷ്ട്രീയ താൽപര്യമാണെന്നും ജോസഫൈൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

Read more topics: CASE ,AGANIST, PK SASI
English summary
CASE AGANIST PK SASI
topbanner

More News from this section

Subscribe by Email