topbanner
Tuesday November 21st, 2017 - 1:32:pm
topbanner
Breaking News

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് നാളെ തറക്കല്ലിടും

sadu prakash
മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് നാളെ തറക്കല്ലിടും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച പ്രധാനമന്ത്രി മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്ന് തറക്കല്ലിടും. അഹമ്മദാബാദില്‍ നിന്നു മുംബൈ വരെയുള്ള സ്വപ്നപദ്ധതിക്കാണ് വ്യാഴാഴ്ച തുടക്കം കുറിക്കുന്നത്. അഹമ്മദാബാദില്‍ നിന്നു മുംബൈ വരെ 508 കിലോമീറ്റര്‍ നീളമുള്ള പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 50 വര്‍ഷത്തിനകം തിരിച്ച് നല്‍കണമെന്ന വ്യവസ്ഥയില്‍ 88,000 കോടി രൂപ ജപ്പാന്‍ നല്‍കും.

508 കിലോമീറ്ററിലെ 92 ശതമാനം പാതകളും തറനിരപ്പില്‍ നിന്ന് ഉയരത്തിലായിരിക്കും. ആറു ശതമാനം ടണലിലൂടെയും രണ്ടു ശതമാനം മാത്രം തറയിലൂടെയുമായിരിക്കും. സൂപ്പര്‍സ്പീഡ് ട്രെയിനുകള്‍ 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ ടണലിലൂടെ സഞ്ചരിക്കും. അതില്‍ ഏഴു കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയായിരിക്കും.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ മുതല്‍ 350 കിലോമീറ്റര്‍ വരെയായിരിക്കും ട്രെയിനുകളുടെ വേഗം. 12 സ്റ്റേഷനുകളിലും സ്റ്റോപ്പുകളുണ്ടെങ്കില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ രണ്ടു മണിക്കൂറും 58 മിനുറ്റും വേണ്ടി വരും. ഒരു ദിവസം 70 ട്രിപ്പുകളായിരിക്കും ഇരുസ്റ്റേഷനുകളില്‍ നിന്നുമായി ഉണ്ടായിരിക്കുക.

English summary
Bullet train project begins tomorrow in Ahmedabad
topbanner topbanner

More News from this section

Subscribe by Email