Monday July 23rd, 2018 - 9:05:pm
topbanner
Breaking News

അഭിപ്രായ വ്യത്യാസമുള്ളവരെ കൊലപ്പെടുത്തുക എന്നത് അപകടകരം: ബോംബെ ഹൈക്കോടതി

sadu prakash
അഭിപ്രായ വ്യത്യാസമുള്ളവരെ കൊലപ്പെടുത്തുക എന്നത് അപകടകരം: ബോംബെ ഹൈക്കോടതി

മുംബൈ: അഭിപ്രായ വ്യത്യാസമുള്ളവരെ കൊലപ്പെടുത്തുക എന്നത് വളരെ അപകടകരവും മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളോടും ഉദാര മൂല്യങ്ങളോടും യാതൊരു ബഹുമാനവും പ്രകടിപ്പിക്കാത്ത നടപടി രാജ്യത്തിന് അപമാനകരമാണെന്നും ബോംബെ കോടതി. ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ സൂചിപ്പിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. കൊല്ലപ്പെട്ട യുക്തിവാദികളും എഴുത്തുകാരുമായ നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റിസുമാരായ എസ്. സി ധര്‍മാധികാരി, വിഭ കങ്കന്‍വാഡി എന്നിവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വ്യത്യസ്തമായ അഭിപ്രായം പറയുന്നതിന്റെ പേരില്‍ ആക്രമങ്ങള്‍ക്കിരയാകുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ബുദ്ധിജീവികള്‍ മാത്രമല്ല, ഇത്തരം നിലപാടുകളുള്ള വ്യക്തികളും സംഘടനകളുമെല്ലാം അക്രമിക്കപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു.

നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസുകളിലെ പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ തവണയും ഈ കേസ് പരിഗണിച്ച് കോടതി പിരിഞ്ഞതിനു ശേഷവും വിലപ്പെട്ട ജീവനുകള്‍ നഷ്ടമാവുകയാണ്. ബംഗളൂരുവില്‍ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

കൊലപാതകം നടത്തുന്നവര്‍ക്ക് സംഘടനാപരവും സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ലഭിക്കുന്നുണ്ട്. കൊലപാതകികള്‍ക്ക് പ്രോത്സാഹകമായ സാഹചര്യമുണ്ടാവുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

 

English summary
Bombay High Court says it is dangerous to kill people with disagreements
topbanner

More News from this section

Subscribe by Email