Tuesday May 21st, 2019 - 12:23:pm
topbanner
topbanner

ബിജു ജനതാദള്‍ നേതാവ് ദാമോദര്‍ റാവത്ത് ബിജെപിയില്‍ ചേര്‍ന്നു

Raji Mejo
ബിജു ജനതാദള്‍ നേതാവ് ദാമോദര്‍ റാവത്ത് ബിജെപിയില്‍ ചേര്‍ന്നു

ഭുവനേശ്വര്‍: ഒഡീഷയിലെ മുതിര്‍ന്ന ബിജെഡി നേതാവായിരുന്ന ദാമോദര്‍ റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ബിജു പട്‌നായക്കിന്റെ നയങ്ങളില്‍ നിന്ന് മകനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്ക് വ്യതിചലിച്ചു എന്ന് ദാമോദര്‍ റാവത്ത് കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് മന്ത്രിയായിരുന്ന ദാമോദര്‍ റാവത്തിനെ ബിജെഡി നേരത്തെ പുറത്താക്കിയിരുന്നു.പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് എം എല്‍ എ അര്‍ജുന്‍ സിംങ്ങും കോണ്‍ഗ്രസ് മാധ്യമവക്താവ് ടോം വടക്കനും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ബുധനാഴ്ച്ച ഒരു തൃണമൂല്‍ എംപിയും സിപിഎം എംഎല്‍എയും ബിജെപിയിലെത്തിയിരുന്നു.

 

English summary
Biju Janata Dal leader Damodar Rawat joined the BJP
topbanner

More News from this section

Subscribe by Email