Monday November 19th, 2018 - 9:00:am
topbanner

പത്തുവയസ്സു മൂത്ത വിധവയായ സഹോദര ഭാര്യയെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു ;15 കാരന്‍ ആത്മഹത്യ ചെയ്തു

suji
പത്തുവയസ്സു മൂത്ത വിധവയായ സഹോദര ഭാര്യയെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു ;15 കാരന്‍ ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞ് വെറും രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും 15 കാരന്‍ ആത്മഹത്യ ചെയ്തു.ബിഹാറിലെ ദയയിലാണ് വിധവയായ സഹോദര ഭാര്യയെ നിര്‍ബന്ധിച്ചതോടെ വിവാഹം ചെയ്യേണ്ടിവന്ന ആണ്‍കുട്ടി ആത്മഹത്യ ചെയ്തത്.9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹാദേവ ദാസിനാണ് പത്തു വയസ്സു കൂടുതലുള്ള സഹോദര ഭാര്യയെ കെട്ടേണ്ടിവന്നത്.

ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കേയാണ് ഞെട്ടിക്കുന്ന സംഭവം.തിങ്കളാഴ്ചയായിരുന്നു ദാസിന്റേയും സഹോദര ഭാര്യ 25 കാരിയായ റൂബി ദേവിയുടേയും വിവാഹം.ബന്ധുക്കളുടെ നിര്‍ബന്ധം സഹിക്കാതെയാണ് പയ്യന്‍ വിവാഹത്തിന് തയ്യാറായത്.
അടുത്ത ബന്ധുക്കളും ഗ്രാമ വാസികളും ചടങ്ങിനെത്തി.അഞ്ചു മണിയ്ക്ക് ചടങ്ങ് പൂര്‍ത്തിയാക്കി വീട്ടിലെത്തിയ പയ്യന്‍ 7 മണിക്ക് ആത്മഹത്യ ചെയ്യുകയായിരുന്നു.

റൂബിയുടെ ഭര്‍ത്താവ് മരിച്ചതിന്റെ നഷ്ടപരിഹാരമായി കിട്ടുന്ന എണ്‍പതിനായിരം രൂപയ്ക്ക് വേണ്ടിയായിരുന്നു കല്യാണം.പണം റൂബിയുടെ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു ശ്രമം.അല്ലെങ്കില്‍ ഇളയ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു നിര്‍ദ്ദേശം.

English summary
Bihar boy kills self hours after being forced to marry widowed sister in law
topbanner

More News from this section

Subscribe by Email