Sunday November 18th, 2018 - 6:55:pm
topbanner

ഗീത മകളാണെന്ന് അവകാശപ്പെട്ട് ഭോപാലിലെ ദമ്പതികള്‍

NewsDesk
ഗീത മകളാണെന്ന് അവകാശപ്പെട്ട് ഭോപാലിലെ ദമ്പതികള്‍

ഇന്‍ഡോര്‍: ഇന്ത്യയില്‍ നിന്നും കാണാതായി പാക്കിസ്ഥാനില്‍ അകപ്പെട്ട ഗീതയെന്ന പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ട് ഭോപാലില്‍നിന്നുള്ള ദമ്പതികള്‍ രംഗത്ത്.

ഇന്‍ഡോറില്‍ ബധിരര്‍ക്കും മൂകര്‍ക്കുമുള്ള കേന്ദ്രത്തില്‍ താമസിക്കുന്ന ഗീതയെ കാണാന്‍ അനുവദിക്കണമെന്നും ഗീത തങ്ങളുടെ മകളാണെന്നും കാട്ടി ഭോപാലില്‍നിന്നുള്ള രജനീത് സിങ്ങും ഭാര്യ മായയുമാണ് അപേക്ഷ നല്‍കിയിരിക്കുന്ത്.

അപേക്ഷ പരിശോധിച്ചശേഷം കേന്ദ്രത്തിന് അയക്കുമെന്നും ഇത്തരത്തില്‍ ഗീത മകളാണെന്നവകാശപ്പെട്ട് അഞ്ച് അപേക്ഷകള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ അധികൃതര്‍ അറിയിച്ചു.

27 വര്‍ഷം മുന്‍പ് ഗീതയെ നഷ്ടപ്പെട്ടെന്നാണ് ദമ്പതികള്‍ പറയുന്നത്. എന്നാല്‍ ഗീതയ്ക്ക് 25 വയസില്‍ താഴെമാത്രമേ പ്രായമായിട്ടുള്ളൂ. 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് പാക്കിസ്ഥാനില്‍ കണ്ടെത്തിയ ഗീതയെ അടുത്തിടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഗീത മകളാണെന്ന് അവകാശപെട്ട് നേരത്തെയും ചില ദമ്പതികള്‍ രംഗത്തെത്തിയിരുന്നെങ്കിലും ഡി.എന്‍.എ ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു.

Read more topics: Bhopal, Geeta, Parents
English summary
Bhopal Couple Claim To Be Geeta's Parents, Seek To Meet Her
topbanner

More News from this section

Subscribe by Email