Tuesday December 18th, 2018 - 10:48:pm
topbanner

മുംബൈയിൽ ഭാരത് പെട്രോളിയം പ്ലാന്‍റിൽ സ്ഫോടനം

Renjini
മുംബൈയിൽ ഭാരത് പെട്രോളിയം പ്ലാന്‍റിൽ സ്ഫോടനം

മുംബൈ: ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്‍റിൽ തീപിടിത്തവും പൊട്ടിത്തെറിയും. അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുന്നു. ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തീപിടിത്തത്തിലും 43 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്

ചെമ്പൂരിലെ മാഹുല്‍ റോഡിലുള്ള ഭാരത് പെട്രോളിയം പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായത്.അഗ്നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെൻഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാൻ എത്തിയിട്ടുണ്ട്. സ്ഫോടനം ഉഗ്രശബദത്തോടു കൂടിയായിരുന്നെന്നും ഡിയോനർ മേഖലയിൽവരെ ശബ്ദം കേട്ടിരുന്നുവെന്നുമാണ് സൂചന.

Read more topics: Bharat, Petroleum, Plant,
English summary
Blast at Bharat Petroleum Plant
topbanner

More News from this section

Subscribe by Email